സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രയപ്പ് വിരുന്നൊരുക്കും... ന്യൂഡല്‍ഹിയിലെ അശോക ഹോട്ടലില്‍ 22 ന് വൈകിട്ട് 5 നാണ് പരിപാടി നടക്കുക

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രയപ്പ് വിരുന്നൊരുക്കും... ന്യൂഡല്‍ഹിയിലെ അശോക ഹോട്ടലില്‍ 22 ന് വൈകിട്ട് 5 നാണ് പരിപാടി നടക്കുക. ജൂലൈ 24 നാണ് സ്ഥാനമൊഴിയുക.
ഇന്ത്യയുടെ 14-മത് രാഷ്ട്രപതിയായി 2017 ജൂലൈ 25 നാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ജൂലൈ 13 ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച നടന്നിരുന്നു. രാഷ്ട്രപതി കാലാവധി അവസാനിക്കുന്ന ജൂലൈ 24 ന് അദ്ദേഹം പദവി ഒഴിയും.
ഉത്തര്‍പ്രദേശില്‍ നിന്ന് 1994ല്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ എത്തുന്നത്. 2006 മാര്‍ച്ച് വരെ 12 വര്‍ഷം തുടര്‍ച്ചയായി അദ്ദേഹം സഭയെ പ്രതിനിധീകരിച്ചിരുന്നു. 2015-2017 കാലഘട്ടത്തില്‍ ബീഹാര്‍ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 16 വര്‍ഷത്തോളം അഭിഭാഷകനായി സേവനമനുഷ്ഠിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.
രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു 25 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഗോത്രവര്‍ഗ സമൂഹത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിക്ക് അഭിനന്ദനങ്ങള്‍ നേരുകയാണ് രാജ്യമൊട്ടാകെ.
"
https://www.facebook.com/Malayalivartha


























