Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെന്തുരുകി യൂറോപ്പ് 1700 മരണം; പിടിച്ചു നില്‍ക്കാനാകാതെ ജനങ്ങള്‍

22 JULY 2022 04:53 PM IST
മലയാളി വാര്‍ത്ത

കൊടും ചൂടുമൂലമുള്ള ഉഷ്ണതരംഗത്തില്‍ സ്‌പെയിനിലും പോര്‍ച്ചുഗീസിലും ചൂടുകാറ്റേറ്റ് മരിച്ചവരുടെ എണ്ണം 1700 ആയി. മരിയ്ക്കുന്നവരില്‍ അധികവും പ്രായമേറിയവരാണ്. അമേരിക്കയിലേതുപോലെ എസി ഉപയോഗിക്കുന്നത് കുറവായതില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഉഷ്ണതരംഗത്തില്‍ ചെറുത്തുനില്‍ക്കാനുള്ള കഴിവ് കുറവാണെന്നതും തലവേനദയാകുന്നുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ വീടുകളില്‍ എസി ഉപയോഗിക്കുന്ന പതിവില്ല. ഫാനുകളും കുറവാണ്. പകരം തണുപ്പുകാലത്ത് മുറി ചൂടാക്കാനുള്ള ഹീറ്ററുകളാണ് കൂടുതലായി ഉള്ളത്. മരണസംഖ്യ പിടിച്ചുനിര്‍ത്തണമെങ്കില്‍ പ്രായമേറിയവര്‍ താമസിക്കുന്ന കെയര്‍ഹോമില്‍ ചൂടിനെ പിടിച്ചുനിര്‍ത്താനുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഫലപ്രദമാക്കണമെന്ന് ലിസ്ബന്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

പോര്‍ച്ചുഗീസില്‍ മാത്രം ആയിരം പേരോളം കടുത്ത ചൂടില്‍ വെന്തുമരിച്ചു. പലരും കടുത്ത ചൂടില്‍ പൊള്ളലേറ്റും മരിയ്ക്കുന്നു. സ്‌പെയിനില്‍ 700 പേര്‍ മരിച്ചു. സ്‌പെയിനില്‍ കാട്ടുതീ പടര്‍ന്ന 30ഓളം സംഭവങ്ങളുണ്ടായി.

ബ്രിട്ടനില്‍ ചൂട് 40 ഡിഗ്രിയില്‍ എത്തുക എന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഇനി എസിയും ഫാനും നിര്‍ബന്ധമായും വാങ്ങേണ്ടിവരുമെന്ന ചിന്തയിലാണ് ജനങ്ങള്‍ ഇപ്പോള്‍. ഫ്രാന്‍സില്‍ 42 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തി. ഇവിടെ 3.4 ലക്ഷം ഏക്കറോളം വനഭൂമി കത്തിനശിച്ചു. ഗ്രീസിലും ഫ്രാന്‍സിലും സ്‌പെയിനിലും പോര്‍ച്ചുഗീസിലും ഗ്രീസിലും ചൂടുകാറ്റ് കാട്ടുതീ പടരാന!് കാരണമാവുന്നു. ഇത് മൂലം ആയിരക്കണക്കിന് പേര്‍ക്ക് വീടുവിട്ടോടിപ്പോകേണ്ട സ്ഥിതിവിശേഷമുണ്ടായി.

ഇറ്റലിയിലും ഇക്കഴിഞ്ഞയാഴ്ച 40.8 ഡിഗ്രിയോളം ചൂടുണ്ടായി. കാലാവസ്ഥാവ്യതിയാനമാണ് കാരണമായി പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 42 വര്‍ഷത്തെ ചരിത്രമെടുത്താന്‍ അങ്ങേയറ്റം തീവ്രമായ ഉഷ്ണതരംഗം മൂന്നും നാലും മടങ്ങായി വര്‍ധിച്ചുവരികയാണെന്ന് പഠനങ്ങള്‍ പറയുന്നു. ബിസിനസ് ഉള്‍പ്പെടെയുള്ള സാമ്പത്തികപ്രക്രിയകള്‍ക്ക് ആക്കംകൂടിയതും ജൈവ ഇന്ധനങ്ങള്‍ കഴിഞ്ഞ നൂറുവര്‍ഷമായി കത്തുന്നതിലൂടെ അന്തരീക്ഷത്തിലുണ്ടായ മലിനീകരണവും കാലാവസ്ഥാവ്യതിയാനത്തിന് കാരണമായി. ഇത് ജൈവവൈവിധ്യം ഇല്ലാതാക്കുന്നതിലേക്കും ഓസോണ്‍പാളികളില്‍ ശോഷണമുണ്ടാക്കാനും കാരണമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (36 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (54 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends