അഞ്ചാംനിലയില്‍ നിന്നും താഴെ വീണ രണ്ടുവയസുകാരിയെ ജീവന്‍ രക്ഷിച്ച് യുവാവിന് ഒരു വലിയ കയ്യടി

അഞ്ചാം നിലയില്‍ നിന്നും വീണ രണ്ട് വയസുകാരിക്ക് രക്ഷകനായി യുവാവ്. ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലാണ് സംഭവം. ഷെന്‍ ഡോങ് എന്ന പേരുള്ള യുവാവാണ് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ പെണ്‍കുട്ടിക്ക് രക്ഷകനായത്. തെരുവില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ പെണ്‍കുട്ടി വീഴാനൊരുങ്ങുന്നതാണ് ഷെന്‍ ഡോങ് കണ്ടത്.
ഉടന്‍ തന്നെ പ്രതികരിച്ച ഷിന്‍ ഡോങ് പരിക്കുകളൊന്നും കൂടാതെ കുഞ്ഞിനെ പിടിക്കുകയായിരുന്നു. ലിജാന്‍ സാഹോ എന്നയാള്‍ പകര്‍ത്തിയ ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. യഥാര്‍ഥ നായകന്‍ എന്നാണ് ഷെന്‍ ഡോങിനെ സമൂഹമാധ്യമങ്ങള്‍ വിളിക്കുന്നത്.
https://www.facebook.com/Malayalivartha


























