Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടുവയുടെ മാസ് നടത്തത്തിന് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

23 JULY 2022 09:52 PM IST
മലയാളി വാര്‍ത്ത

വന്യജീവികള്‍ക്കുള്ള പ്രധാന്യം വിളിച്ചോതുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ തരംഗമാകുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ പ്രവീണ്‍ കസ്‌വാന്‍ പങ്കുവെച്ച ഈ വീഡിയോയില്‍ റോഡ് മുറിച്ച് കടക്കുന്ന വരയന്‍ കടുവയാണ് താരം. റോഡരികില്‍ കടുവ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സമയോചിതമായി കൈകാര്യം ചെയ്യുന്ന ട്രാഫിക്ക് പോലീസ് ഓഫീസറേയും വീഡിയോയില്‍ കാണാം. രണ്ടറ്റത്ത് നിന്നും വരുന്ന വാഹനങ്ങളെ മീറ്ററുകള്‍ക്ക് മുമ്ബ് തന്നെ ട്രാഫിക്ക് പോലീസ് ഓഫീസര്‍ തടഞ്ഞു. ഇതോടെ ഹൈവേ മുറിച്ചു കടക്കാനുള്ള വഴി കടുവയ്ക്ക് മുന്നില്‍ തെളിഞ്ഞു.

സിനിമകളില്‍ 'മാസ്' രംഗം കഴിഞ്ഞ് നായകന്മാര്‍ 'സ്ലോമോഷനില്‍' നടന്നുവരുമ്‌ബോള്‍ ആരാധകര്‍ക്ക് തോന്നുന്ന അതേ മതിപ്പാണ് ദൃശ്യങ്ങള്‍ കാണുന്ന ഓരോ കാഴ്ചക്കാരനുമുണ്ടാകുക എന്നതാണ് പ്രത്യേകത. മുന്നില്‍ ശൂന്യമായി കിടക്കുന്ന ഹൈവേയിലൂടെ വളരെ സാവധാനം ഇരുവശത്തേയും വാഹനങ്ങള്‍ നോക്കി റോഡ് മുറിച്ച് കടക്കുന്ന കടുവയെ കണ്ടപ്പോള്‍ സിനിമയിലെ മാസ് രംഗങ്ങളെ ഓര്‍മ്മിപ്പിച്ചുവെന്നാണ് സോഷ്യല്‍മീഡിയയില്‍ നിന്നുയരുന്ന പ്രതികരണം.

കടുവയ്ക്ക് വിശപ്പില്ലാതിരുന്നതിനാലാണോ മനുഷ്യന്റെ സാന്നിധ്യം അസ്വസ്ഥമാക്കാത്തതിനാലാണോ ആക്രമിക്കാത്തതെന്ന് പറയാനാകില്ലെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു. അതേസമയം ഇത് എവിടെ നടന്ന സംഭവമാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് വീഡിയോ പങ്കുവെച്ച പ്രവീണ്‍ കസ്‌വാന്‍ പറയുന്നു. മഹാരാഷ്ട്രയില്‍ ബ്രഹ്മപുരിനാഗ്ഭിര്‍ ഹൈവേയാണെന്നും ചന്ദ്രപൂര്‍ എന്ന സ്ഥലമാണെന്നുമാണ് സൂചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (42 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends