സൂപ്പർ ഹീറോ.... അഞ്ചാം നിലയിൽനിന്ന് കുഞ്ഞ് വീണു; കുഞ്ഞ് വീഴുന്നതു കണ്ട് ഷെൻ ഡോങ്ങും ഒപ്പമുണ്ടായിരുന്ന യുവതിയും നടപ്പാതയിലേക്ക് ഓടി... 2 വയസ്സുകാരിയെ നിലത്തുവീഴാതെ കൈകളിൽ ഏറ്റുവാങ്ങി ജീവൻ രക്ഷിച്ച യുവാവ് സൂപ്പർ ഹീറോയായി മാറിയത് ഇങ്ങനെ...

ഫ്ലാറ്റിന്റെ ജനാലയിലൂടെ അഞ്ചാം നിലയിൽ നിന്നു വീണ 2 വയസ്സുകാരിയെ നിലത്തുവീഴാതെ കൈകളിൽ ഏറ്റുവാങ്ങി ജീവൻ രക്ഷിച്ച യുവാവ് ചൈനയുടെ സൂപ്പർ ഹീറോയായി.
അഞ്ചാംനിലയിൽനിന്നു വീണ കുഞ്ഞ് ഒന്നാംനിലയുടെ മുൻപിലുണ്ടായിരുന്ന മേൽക്കൂരയിൽത്തട്ടി താഴേക്കു വീഴുകയായിരുന്നു. ഫോൺ താഴെയിട്ട് ഷെൻ ഡോങ് കുഞ്ഞിനെ പിടികൂടി..
ഷെജിയാങ് പ്രവിശ്യയിലെ ടോങ്ഷിയാങ് നഗരത്തിലാണു സംഭവം. അവിടത്തെ പൊലീസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ആദ്യം ചൈനയിലും പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കുഞ്ഞിനെ രക്ഷിച്ച ഷെൻ ഡോങ് (31) ഹീറോയായി.
കാലിനും ശ്വാസകോശത്തിനും ചെറിയ പരുക്കുള്ള പെൺകുഞ്ഞ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു.
‘ദേശീയ സൂപ്പർതാരം’ എന്നാണ് ഡോങ്ങിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
https://www.facebook.com/Malayalivartha


























