രണ്ട് വൈറസും ഒരുമിച്ച് , യു.എസില്‍ ഒരേ സമയം ഒരാള്‍ക്ക് മങ്കിപോക്സും കോവിഡും ബാധിച്ചു

യു.എസില്‍ ഒരേസമയം ഒരാള്‍ക്ക് രണ്ട് വൈറസും പിടിപെട്ടു. മങ്കിപോക്സും കോവിഡും ഒരുമിച്ചാണ് കാലിഫോര്‍ണിയയിലെ താമസക്കാരനായ മിച്ചോ തോംപസണാണിനെ ബാധിച്ചിരിക്കുന്നത്. ജൂണ്‍ അവസാനമാണ് തോംപസണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
ദിവസങ്ങള്‍ക്ക് ശേഷം കൈയിലും കഴുത്തിലും കാലുകളിലും ചെറിയ കുരുക്കുള്‍ പ്രത്യക്ഷപ്പെട്ടു. പരിശോധനയില്‍ തോംപ്സണ് മങ്കിപോക്സ് സ്ഥിരീകരിക്കുകയായിരുന്നു. കടുത്ത പനിയും ശരീരവേദനയും തനിക്ക് അനുഭവപ്പെട്ടിരുന്നു. ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ സാധിച്ചിരുന്നില്ല.
ഈ രീതിയില്‍ രണ്ട് വൈറസുകളും ഒരേ സമയം ബാധിക്കുമോയെന്ന ചോദ്യത്തിന് അതേയെന്ന ഉത്തരമാണ് ഡോക്ടര്‍മാര്‍ നല്‍കിയതെന്നും തോംപ്സണ്‍ പറഞ്ഞു.രണ്ട് വൈറസുകളും ഒരുമിച്ച് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റിയിലെ മെഡിക്കല്‍ വിഭാഗം പ്രൊഫസര്‍ ഡോ.ഡീന്‍ വിന്‍സ്ലോ പറഞ്ഞു.
https://www.facebook.com/Malayalivartha


























