മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന് 15 വര്‍ഷത്തെ ശിക്ഷ വിധിച്ച് പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി

2008ല്‍ 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന് 15 വര്‍ഷത്തെ ശിക്ഷ വിധിച്ച് പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി. ലശ്കര്‍ ഭീകരനായ സാജിദ് മജീദ് മിറിനാണ് 15 വര്‍ഷത്തെ തടവും നാലുലക്ഷം രൂപ പിഴയും വിധിച്ചത്.
ഇന്ത്യയില്‍ ആക്രമണം നടത്താനായി ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസിലാണ് ഞായറാഴ്ച ഭീകരവിരുദ്ധ കോടതി വിധി പ്രസ്താവിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ പാക് ഭീകര വിരുദ്ധ സേനയുടെ പിടിയിലായതു മുതല്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
"
https://www.facebook.com/Malayalivartha


























