Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വസൂരി പ്രതിരോധ വാക്‌സിന്‍ മങ്കിപോക്‌സിന് ഫലപ്രദം, വാക്സിന്‍ വിതരണത്തില്‍ ഇന്ത്യ ഏറെ പ്രാപ്തം, അവസരം നല്‍കിയാല്‍ തടസമില്ലാതെ ലഭ്യമാകുമെന്ന് ലോകാരോഗ്യസംഘടന

27 JULY 2022 08:42 AM IST
മലയാളി വാര്‍ത്ത

വസൂരിയുടെ പ്രതിരോധത്തിന് ഉപയോഗിച്ചിരുന്ന വാക്‌സിന്‍ മങ്കിപോക്‌സിനെതിരെ ഫലപ്രദമാണെന്ന് ലോകാരോഗ്യസംഘടന.എങ്കിലും പുതിയ വാക്‌സിനുകള്‍ വികസിപ്പിച്ചു വരികയാണ്. അവയില്‍ ഒരെണ്ണത്തിന് മങ്കിപോക്‌സിനെതിരെ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. വസൂരിക്കെതിരെയുള്ള വാക്‌സിനുകള്‍ മങ്കിപോക്‌സിനെതിരെ ഫലപ്രദമാണെങ്കിലും കൂടുതല്‍ പഠനം ഈ വിഷയത്തില്‍ ആവശ്യമാണെന്ന് ലോകാരോഗ്യസംഘടനയുടെ മുഖ്യശാസ്ത്രജ്ഞ ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് മരുന്ന് കുപ്പികളിലാക്കുന്നതിനും മാര്‍ക്കറ്റിലെത്തിക്കുന്നതിനും അവസരം നല്‍കിയാല്‍ നിലവിലുള്ള വസൂരി വാക്‌സിനുകള്‍ തടസമില്ലാതെ ലഭ്യമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇത്തരം വിഷയങ്ങളില്‍ ഇന്ത്യ ഏറെ പ്രാപ്തമാണെന്നും അതിനാല്‍ തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ മുഖ്യപങ്കാളിത്തം വഹിക്കാനാവുമെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

മങ്കിപോക്‌സ് വ്യാപനത്തിന്റെ ആരംഭം ഒരു അപായസൂചനയാണ്. ഭീതിപരത്തുന്ന രോഗങ്ങളുടെ പൊട്ടിപ്പുറപ്പെടലിനെതിരെ സദാ ജാഗരൂകരായിരിക്കാന്‍ ഈ രോഗവ്യാപനം നമ്മെ ഓര്‍മിപ്പിക്കുന്നു. 1979-1980 മുതല്‍ വസൂരിക്കെതിരെയുള്ള വാക്‌സിനേഷന്‍ പരിപാടികള്‍ നിര്‍ത്തിവെച്ചത് വൈറസ് വ്യാപനത്തിന് വീണ്ടുമൊരു അവസരം കൂടി ഒരുക്കിയതായും സൗമ്യ സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

ഓര്‍ത്തോപോക്‌സ് ജനുസ്സില്‍ പെട്ട വൈറസാണ് മങ്കിപോക്‌സിന് കാരണമാകുന്നത്. വസൂരിയ്ക്ക് സമാനമായ രോഗലക്ഷണങ്ങളാണ് മങ്കിപോക്‌സിനും ഉള്ളത്. 1980 ല്‍ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടതായി കരുതപ്പെടുന്ന രോഗമാണ് വസൂരി. അതിനാല്‍ തന്നെ വസൂരിക്കെതിരെയുള്ള ആഗോള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പിന്നീട് നിര്‍ത്തിവെയ്ക്കുകയും ചെയ്തുവെന്നും അവർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (6 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (13 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (22 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (35 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (44 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (49 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends