മുട്ടയാണെന്ന് കരുതി കോഴിക്കൂട്ടില്‍ കിടന്ന പന്തുകള്‍ വിഴുങ്ങി; കുടലില്‍ പന്തുകള്‍ കുടുങ്ങി ഗുരുതരാവസ്ഥയിലായ പാമ്പിന് ഒടുവില്‍ സംഭവിച്ചത് ഇത്...

മുട്ടയാണെന്ന് കരുതി ഗോള്‍ഫ് പന്ത് വിഴുങ്ങി പാമ്പ്. ഗുരുതരാവസ്ഥയിലായ പാമ്പിനെ അരമണിക്കൂറോളം നേരം പരിശ്രമിച്ചാണ് രക്ഷിക്കാനായത്. അമേരിക്കയിലെ വടക്കന്‍ കൊളറാഡോയിലാണ് സംഭവം. കോഴിക്കൂടിന്റെ കമ്പിയഴികള്‍ക്കുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്.
വീടിന്റെ ഉടമസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വൈല്‍ഡ് ലൈഫ് സെന്ററിലെ ജീവനക്കാരെത്തി പാമ്പിനെ രക്ഷപെടുത്തിയത്. ബുള്‍ സ്‌നേക് ഇനത്തില്‍ പെട്ട പാമ്പായിരുന്നു ഇത്. കോഴിക്കൂട്ടില്‍ ഉണ്ടായിരുന്ന പന്തുകളാണ് മുട്ടയാണെന്ന് കരുതി അബദ്ധത്തില്‍ പാമ്പ് വിഴുങ്ങിയത്.
പന്ത് വിഴുങ്ങി ആകെ അവശനിലയിലായിരുന്നു പാമ്പ്. പാമ്പിന്റെ കുടലില്‍ ഈ പന്തുകള്‍ കുടുങ്ങിയിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഏറെ നേരം സമയമെടുത്താണ് ശസ്ത്രക്രിയ കൂടാതെ പന്തുകള്‍ പുറത്തെടുക്കാനായത്.
പാമ്പ് ആരോഗ്യവാനാണെന്നും, ചെറിയ മുറിവുകള്‍ മാത്രമാണ് സംഭവിച്ചതെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ആരോഗ്യം പൂര്‍വ്വസ്ഥിതിയിലായതിന് ശേഷം പാമ്പിനെ തുറന്നു വിടുമെന്നും ഇവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























