Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

പ്രായം തോന്നാത്തത് തന്റെ കുറ്റമാണോ... ജീവിതം വഴിമുട്ടിയ യുവാവിന്റെ കഥ

30 JULY 2022 08:01 PM IST
മലയാളി വാര്‍ത്ത

പ്രായം തോന്നാത്തത് കാരണം ജോലിലഭിക്കുന്നില്ലെന്നാണ് ഒരു ചൈനീസ് യുവാവ് പറയുന്നത്. ചൈനീസ് യുവാവായ മാവോ ഷെങ് (27) ആണ് പ്രായക്കുറവ് കാരണം ദുരിതത്തിലായത്. ഇത്രയും വയസ്സുണ്ടെങ്കിലും കാണാന്‍ ഒരു കുട്ടിയെ പോലെയാണ് ഷെങ്. ഈ രൂപം കാരണം തനിക്ക് ജോലി നല്‍കാന്‍ പലരും മടിക്കുകയാണെന്ന് ഷെങ് പറയുന്നു.

ടിക് ടോക്കില്‍ ഷെങിന്റെ വീഡിയോ വൈറലായതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. കുട്ടിയെപ്പോലെയുള്ള മുഖവും ഉയരക്കുറവും കാരണം തനിക്ക് ജോലി ലഭിക്കുന്നില്ലെന്നാണ് ഷെങ് പറയുന്നത്. ചൈനയിലെ ഡോങ്ഗുവാന്‍ നഗരത്തില്‍ നിന്ന് ചിത്രീകരിച്ച ഈ വീഡിയോയിലൂടെ ഷെങ് തന്റെ പ്രായം വെളിപ്പെടുത്തിയതിന് പുറമെ തന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും വ്യക്തമാക്കിയിരുന്നു.

തന്റെ പിതാവ് സ്‌ട്രോക്കില്‍ നിന്ന് സുഖം പ്രാപിച്ച് വരുന്നെ ഉള്ളൂവെന്നും അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ തനിക്ക് ഒരു ജോലി വേണമെന്നും ഷെങ് പറഞ്ഞു. ഇതിനായി ഷെങ് തന്റെ സുഹൃത്തുക്കളോടൊപ്പം ചിലഫാക്ടറികളില്‍ ജോലി അന്വേഷിച്ച് പോയിരുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ക്ക് ജോലി കിട്ടിയെന്നും തനിക്ക് ജോലി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോലി അന്വേഷിച്ച സമയത്ത് താന്‍ യഥാര്‍ഥ പ്രായം മറച്ചുവെച്ചതായി തൊഴിലുടമകള്‍ ആരോപിച്ചെന്ന് ഷെങ് പറഞ്ഞു. ചില തൊഴിലുടമകള്‍ക്ക് തന്നെ നിയമിച്ചാല്‍ ബാലവേലയുടെ പേരില്‍ പിടിക്കപ്പെടുമോയെന്ന ഭയമാണ്. ഇക്കാരണത്താലും ചില അവസരങ്ങള്‍ ഷെങിന് നഷ്ടപ്പെട്ടു. ഇതേതുടര്‍ന്ന് താന്‍ 1995 ലാണ് ജനിച്ചതെന്ന് വ്യക്തമാക്കുന്നതിനായി വീഡിയോയില്‍ ഷെങ് തന്റെ ഐഡി കാണിക്കുന്നുണ്ട്.

ഷെങിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെ പലരുംഅവന്റെ ദയനീയാവസ്ഥ കണ്ട് സങ്കടം രേഖപ്പെടുത്തി രംഗത്തെത്തി. വീഡിയോ കണ്ട പലരും ഷെങിന് നേരിടേണ്ടി വന്ന വിവേചനത്തെ അപലപിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ നിരവധി സംരംഭകരില്‍ നിന്ന് ഷെങിന് ജോലി വാഗ്ദാനങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. മറ്റ് പലരും സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തി.

പിന്നീട്, തനിക്ക് ജോലി ലഭിച്ചെന്നും സന്തോഷമായി ജോലി ചെയ്യുന്നുണ്ടെന്നും ഷെങ് ടിക്‌ടോക്കില്‍ പങ്കുവെച്ച മറ്റൊരു വീഡിയോയില്‍ പറഞ്ഞു. തന്റെ പിതാവിനെ നോക്കുന്നതിന് ആവശ്യമായ തുക സമ്ബാദിക്കുകയാണ് ഷെങിന്റെ ഇപ്പോഴത്തെ ലക്ഷ്യം. ഇതിന് പുറമെ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ എല്ലാം ശരിയായാല്‍ ഒരു പങ്കാളിയെ കണ്ടെത്തി സന്തോഷകരമായ ഒരു കുടുംബ ജീവിതെ ആരംഭിക്കാനും ഷെങ് ആഗ്രഹിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (8 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (21 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends