Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

അമേരിക്കന്‍ സ്പീക്കറുടെ വിമാനത്തില്‍ ബോംബിടാന്‍ ചൈന; തായ്വാന്‍ യുദ്ധംതുടങ്ങി പഞ്ഞടുത്ത് ചൈനീസ് നേവി അടുത്ത യുദ്ധത്തിന് തുടക്കം

31 JULY 2022 01:58 PM IST
മലയാളി വാര്‍ത്ത

ചൈന അധികം വൈകാതെ തന്നെ തായ്വാനെ ആക്രമിക്കും. അതിനുള്ള എല്ലാ സാധ്യതകളും ചൈന തുറന്നിട്ടു കഴിഞ്ഞു. റഷ്യ യുക്രൈന്‍ യുദ്ധം അവസാനിക്കും മുമ്പു തന്നെ അതുണ്ടാകും എന്നാണ് യുദ്ധ വിദഗ്ദരുടെ പ്രവചനം. തായ്‌വാന്‍ സന്ദര്‍ശനത്തിനായി അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസി പുറപ്പെട്ട ഉടന്‍ തന്നെ തായ് വാന്‍ തീരത്തിനു സമീപം ചൈനയുടേ സൈനിക പ്രകടനം അരങ്ങേറിയിരുന്നു. ഇത് യുദ്ധ നീക്കങ്ങളായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പെലോസി യുടെ തായ്വാന്‍ സന്ദര്‍ശനം തങ്ങളുടെ യുദ്ധ നീക്കങ്ങള്‍ക്ക് ഇടങ്കോലിടും എന്ന് കരുതി ചൈന ഭീഷണിയും മുഴക്കിക്കഴിഞ്ഞു. പെലോസി തായ് വാന്റെ മണ്ണില്‍ ഇറങ്ങാന്‍ ശ്രമിച്ചാല്‍ അവര്‍ സഞ്ചരിക്കുന്ന വിമാനം വെടിവെച്ചിടുമെന്നാണ് ചൈനയുടെ ഭീഷണി.

ഇങ്ങനെ ഒരു ഭീഷണി ചൈന മുഴക്കിയതുകൊണ്ടു തന്നെ അമേരിക്ക അതിനെ എതിര്‍ത്ത് തോല്‍പ്പിക്കുമോ. അതോ പിന്തിരിയുമോ എന്ന ചോദ്യവും പ്രസക്തമാവുകയാണ്. പെലോസി തായ്വാന്‍ മണ്ണില്‍ കാലു കുത്തിയാല്‍ യുദ്ധം ഉറപ്പായും ഉണ്ടാകും. അങ്ങനെ വന്നാല്‍ യുദ്ധത്തിന് കാരണം അമേരിക്കയാണെന്ന പ്രതീതി വരും. പെലോസി ഇറങ്ങിയില്ലെങ്കില്‍ അത് അമേരിക്കയുടെ ഭയന്നുകൊണ്ടുള്ള ഒളിച്ചോട്ടമാണെന്ന രീതിയിലും വരും. ഏതായാലും കഴിഞ്ഞനാലു പതിറ്റാണ്ടുകാലത്തിനിടയിലെ ഏറ്റവും വലീയ ഒരു പ്രതിസന്ധിയിലൂടെയാണ് തായ് വാന്‍ ഇപ്പോള്‍ കടന്നു പോകുന്നത്. വൈകാതെ തന്നെ മറ്റൊരു യുക്രെയിന്‍ തായ് മോഡല്‍ ഉണ്ടാകും എന്നാണ് ഈ മേഖലയിലെ സംഭവ വികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

അമേരിക്കന്‍ ഭരണകൂടത്തിലെ മൂന്നാമത്തെ വലിയ അധികാരകേന്ദ്രത്തിന്റെ തായ് വാന്‍ സന്ദരിശനം ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് കടുത്ത ഭാഷയിലുള്ള ചൈനയുടെ ഈ കൊലവിളി. തീയോട് കളിക്കുന്നവര്‍ തീയിനാല്‍ നശിപ്പിക്കപ്പെടുമെന്നായിരുന്നു കഴിഞ്ഞ ദിവസം ചൈനീസ് പരമാധികാരി ഷി ജിന്‍പിങ് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന് നല്‍കിയ മുന്നറിയിപ്പ്. അമേരിക്ക പ്രായോഗിക ബുദ്ധിയോടെ പെരുമാറുമെന്ന് കരുതുന്നു എന്ന താക്കീതും ചൈന അമേരിക്കയ്ക്ക് നല്‍കി. എന്നാല്‍ ആ ഭീഷണികള്‍ക്കൊന്നും വഴങ്ങാതെയായിരുന്നു പെലോളിയുടെ സന്ദര്‍ശനം പ്രഖ്യാപിച്ചത്.

അതേസമയം ചൈന സൈനീക നീക്കങ്ങള്‍ തുടങ്ങിയതായാണ് ലഭിക്കുന്ന വിവരം. ഇന്നലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തായ് വാന്‍ കടലിടുക്കില്‍ നടത്തിയ സൈനിക പ്രകടനം തന്നെയാണ് ഈ സൂചന നല്‍കുന്നത്. യുക്രൈനില്‍ റഷ്യ ഈ രീതിയാണ് പ്രയോഗിച്ചത്. സൈനീക പ്രകടനത്തില്‍ മിസൈലുകളും യുദ്ധവിമാനങ്ങളും പങ്കെടുത്തിരുന്നു എന്നാണ് വിവരം. പക്ഷേ ഇക്കാര്യം ചൈനീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം രണ്ട് ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ഇതോടൊപ്പം ചൈനയുടെ തെക്കന്‍ തീരത്ത് ഗുവാംഗ്‌ഡോംഗിന് സമീപം ചൈനീസ് നാവിക സേനയുടെ പ്രകടനവും നടക്കുന്നുണ്ട്.

എന്നാല്‍ ഇത് വെറും ഭീഷണിപ്പെടുത്തല്‍ മാത്രമാണെന്നും പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനം തടയണം എന്നതുമാണ് ഇതിന്റെ എല്ലാം ഉദ്ദേശം എന്ന് വിലയിരുത്തുന്നവരും ഉണ്ട്. അമേരിക്കന്‍ ഭരണ ഘടനപ്രകാരം പാര്‍ലമെന്റിന്റെ മേധാവിയായ സ്പീക്കറെ തടയാന്‍ പ്രസിഡന്റിന് അധികാരമില്ല. അതുകൊണ്ടു തന്നെ നാന്‍സി പെലോസിയോട് തായ് വാന്‍ സന്ദര്‍ശനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ ജോ ബൈഡനും സാധിക്കുകയില്ല. അതേസമയം, ഈ സന്ദര്‍ശനം അത്ര നല്ലൊരു ആശയമല്ല എന്ന് കഴിഞ്ഞ ദിവസം ബൈഡന്‍ പറഞ്ഞിരുന്നു. എന്നാല്‍, അമേരിക്കന്‍ സേന അങ്ങനെ ചിന്തിക്കുന്നു എന്നതാണ് താന്‍ സൂചിപ്പിച്ചതെന്ന് ബൈഡന്‍ പിന്നീട് തിരുത്തി പറഞ്ഞത്.

അതേസമയം പ്രതിസന്ധി അതിന്റെ മൂര്‍ദ്ധന്യ ഘട്ടത്തില്‍ എത്തിയ ഈ സാഹചര്യത്തില്‍, എന്തിനും തയ്യാറായി നില്‍ക്കുകയാണ് ചൈന. ''ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ല എന്ന് പറയരുത്'' എന്ന വാചകവും ചൈനീസ് അധികൃതര്‍ ഉരുവിട്ടുകഴിഞ്ഞു. 1962ല്‍ ഇന്ത്യയെ ആക്രമിക്കുന്നതിനു മുന്‍പും, 1979ല്‍ വിയറ്റ്‌നാം ആക്രമിക്കുന്നതിനു മുന്‍പും ചൈന ആവര്‍ത്തിച്ചത് ഇതേ വാചകങ്ങള്‍ ആയിരുന്നു എന്ന് ചൈനീസ് കാര്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ യുദ്ധം ഉണ്ടാകാന്‍ തന്നെയാണ് സാധ്യത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (9 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (22 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends