Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

100 റഷ്യന്‍ സൈനീകരെ ഒറ്റയടിക്ക് കൊന്ന് യുക്രൈന്‍ ഏറ്റവും വലിയ യുദ്ധ നഷ്ടത്തില്‍ വിറച്ച് പുടിന്‍

31 JULY 2022 02:01 PM IST
മലയാളി വാര്‍ത്ത

റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് സംഭവിച്ചതില്‍ വച്ച് ഏറ്റവും വലിയ ആയുധ നഷ്ടവും ആള്‍ നാശവുമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. യുദ്ധം തീരുകയാണ് എന്ന പ്രതീതി സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇങ്ങനെയുള്ള നീക്കങ്ങള്‍ ഉണ്ടായിരിക്കുന്നത്. അമേരിക്കയുടെ സഹായം മുമ്പ് ഇല്ലാത്ത തരത്തില്‍ അസാധാരണമാം വിധം യുക്രൈന് ലഭിക്കുന്നുണ്ട് എന്നാണ് റഷ്യ വിലയിരുത്തുന്നത്. ഈ ആക്രമണം അതിനുള്ള ഉദാഹരണമായും റഷ്യ കാണുന്നു. മാത്രമല്ല അമേരിക്ക കൂടുതല്‍ യുദ്ധ വിമാനങ്ങള്‍ യുക്രൈന് നല്‍കാന്‍ പോകുകയാണ്. അങ്ങനെയാകുമ്പോള്‍ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്ഥമായി യുക്രൈനും ആകാശ യുദ്ധത്തിലേയ്ക്ക് കടക്കും. വളരെ ടാലന്റഡ് ആയിട്ടുള്ള പൈലറ്റുമാര്‍ യുക്രൈന് ഉണ്ട്. കീവിലെ പ്രേതം എന്ന വിശേഷണമുള്ള ലോക ശ്രദ്ധ നേടിയ ഫൈറ്റര്‍ പൈലറ്റുമാര്‍ അതിനൊരു ഉദാഹരണമാണ്. നിരവധി പേരെ പരിശീലിപ്പിക്കും എന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. ഈ യുദ്ധം അനന്തമായി നീളാന്‍ തന്നെയാണ് സാധ്യത.

ആദ്യ ഘട്ട ആക്രമണത്തില്‍ തന്നെ റഷ്യയ്ക്ക് ഇത്രയും വലിയ പ്രഹരം ഏല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് യുക്രൈന്‍ ഇപ്പോള്‍ ഉള്ളത്. തെക്കന്‍ യുക്രെയ്‌നിലെ ഹഴ്‌സന്‍ മേഖലയില്‍ റഷ്യന്‍ സേനയുടെ 2 ആയുധപ്പുരകളെയാണ് യുക്രെയ്ന്‍ സേന കത്തിച്ചത്. നൂറിലേറെ പേരാണ് അവിടെ കൊല്ലപ്പെട്ടത്. മാത്രമല്ല 7 ടാങ്കുകളും തകര്‍ത്തുവെന്നാണ് യുക്രൈന്‍ പറയുന്നത്. അധിനിവേശ ക്രൈമിയയില്‍ നിന്ന് ഹഴ്‌സനിലെ റഷ്യന്‍ സേനയ്ക്കു സാധനസാമഗ്രികള്‍ എത്തിച്ചിരുന്ന റെയില്‍ പാതയിലെ ഡിനിപ്രോ നദിക്കു കുറുകെയുള്ള പാലം തകര്‍ത്ത് റഷ്യന്‍ സേനയെ യുക്രൈന്‍ ഒറ്റപ്പെടുത്തുകയും ചെയ്തതോടെ പുടിന് കാര്യങ്ങള്‍ ദുര്‍ഘടമായി. പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കിയ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചാണ് റഷ്യന്‍ സേനയ്ക്കു നാശമുണ്ടാക്കിയത് എന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. ആറാം മാസത്തിലെത്തിയ യുക്രെയ്ന്‍ റഷ്യ സംഘര്‍ഷത്തില്‍ റഷ്യ നേരിടുന്ന ഏറ്റവും വലിയ ആള്‍നാശമാണിത്.

പതിനായിരക്കണക്കിനു സൈനികര്‍ നഷ്ടമായ റഷ്യ പ്രതിരോധത്തിലായതായി ബ്രിട്ടനിലെ മിലിറ്ററി ഇന്റലിജന്‍സ് ഏജന്‍സിയിലെ റിച്ചഡ് മൂര്‍ പറഞ്ഞു. അധിനിവേശത്തിന്റെ ആദ്യഘട്ടത്തിലെ കുതിപ്പു തുടരാനാകാതെ റഷ്യന്‍ സേന നശീകരണ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. സേനാനീക്കം നടന്ന ചില ഗ്രാമങ്ങളിലെ എല്ലാ വീടുകളും തകര്‍ത്ത നിലയിലാണ്. ഒട്ടേറെ യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ രാത്രി ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം പൂര്‍വ ഡോണെറ്റ്‌സ്‌കിലെ ജയിലില്‍ മിസൈല്‍ ആക്രമണത്തില്‍ 50 യുദ്ധത്തടവുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇരുകൂട്ടരും പരസ്പരം പഴിചാരല്‍ തുടരുന്നു. കൊല്ലപ്പെട്ടവരുടെ പട്ടിക റഷ്യന്‍ സേന പുറത്തുവിട്ടു. യുഎസ് നിര്‍മിത ഹിമാര്‍സ് റോക്കറ്റ് ആക്രമണത്തില്‍ റഷ്യ അനുകൂല യുക്രെയ്ന്‍ വിമതരാണ് കൊല്ലപ്പെട്ടതെന്നും 73 പേര്‍ക്കു പരുക്കേറ്റിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. സംഭവത്തില്‍ റഷ്യ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇതു നിഷേധിച്ച യുക്രെയ്ന്‍ റഷ്യ യുദ്ധത്തടവുകാരെ വധിക്കുകയായിരുന്നുവെന്ന് ആരോപിക്കുന്നു. യുക്രെയ്‌നിലെ ജയിലുകളിലെ യുദ്ധത്തടവുകാരെ കാണാന്‍ അനുവദിക്കണമെന്ന് റെഡ് ക്രോസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (10 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (23 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends