വെള്ളം കിട്ടാതെ തൊണ്ടവരണ്ട് അമേരിക്ക; വരൾച്ചയെ തുടർന്ന് ചില സംസ്ഥാനങ്ങളിലെ ജലവിതരണം യുഎസ് വെട്ടിക്കുറച്ചു

കൊളറാഡോ നദിയുടെ നാശം ഒഴിവാക്കാൻ ചില യുഎസ് സംസ്ഥാനങ്ങളിലേക്കും മെക്സിക്കോയിലേക്കുമുള്ള ജലവിതരണം വെട്ടിക്കുറയ്ക്കുമെന്ന് വാഷിംഗ്ടൺ അധികൃതർ ചൊവ്വാഴ്ച പറഞ്ഞു.
രണ്ട് പതിറ്റാണ്ടിലേറെയായി ശരാശരിയിലും താഴെയുള്ള മഴ മൂലം കൊളറാഡോ നദിയിലെ വെള്ളത്തിന്റെ അളവ് വളരെയധികം കുറഞ്ഞിരുന്നു.
ഇതേ തുടർന്ന് കൃത്യമായ മുന്നറിയിപ്പുകൾ നൽകുകയും നദിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ വാഷിംഗ്ടൺ സമയപരിധിയും ഏർപ്പെടുത്തിയിരുന്നു. എന്നാൽ നദിയെ ആശ്രയിക്കുന്ന സംസ്ഥാനങ്ങൾക്ക് അവയുടെ ഉപയോഗം വെട്ടിക്കുറയ്ക്കാനുള്ള ഒരു പദ്ധതി നടപ്പിലാക്കാനോ കൃത്യമായ മുന്നൊരുക്കങ്ങൾ ചെയ്യാനി സാധിച്ചില്ല . ഇതേത്തുടർന്നാണ് വാഷിംഗ്ടൺ അധികൃതർ ജലവിതരണം വെട്ടികുറക്കാനുള്ള ശക്തമായ തീരുമാനം എടുത്തത്.
"കൊളറാഡോ നദീതട വ്യവസ്ഥയുടെ വിനാശകരമായ തകർച്ചയും ഒഴിവാക്കാൻ, തടത്തിലെ ജല ഉപയോഗം കുറയ്ക്കണം," യുഎസ് ആഭ്യന്തര വകുപ്പിലെ ജല-ശാസ്ത്ര അസിസ്റ്റന്റ് സെക്രട്ടറി തന്യ ട്രൂജില്ലോ പറഞ്ഞു.
നദിയിൽ നിന്നുള്ള വിഹിതം 2023-ൽ അരിസോണയിൽ 21 ശതമാനം കുറയും, നെവാഡയ്ക്ക് എട്ട് ശതമാനവും കുറവ് ലഭിക്കും. മെക്‌സിക്കോയുടെ അലോട്ട്‌മെന്റ് ഏഴു ശതമാനം കുറയും.
എന്നാൽ നദിയിലെ ജലം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതുമായ കാലിഫോർണിയയെ ബാധിക്കില്ല.
https://www.facebook.com/Malayalivartha



























