അത് വെറും തമാശ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുമെന്ന് പറഞ്ഞത് തമാശയെന്ന് ഇലോൺ മസ്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുമെന്ന് പറഞ്ഞത് തമാശയെന്ന് വ്യക്തമാക്കി സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് രംഗത്ത് എത്തി. ഒരു സ്പോർട്സ് ടീമും വാങ്ങില്ല എന്നും തൻ്റെ ട്വിറ്റർ ഹാൻഡിലിൽ മസ്ക് കുറിക്കുകയുണ്ടായി. നേരത്തെ, താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുമെന്ന് മസ്ക് ട്വീറ്റ് ചെയ്യുകയുണ്ടായി. ഈ ട്വീറ്റിൽ ഒരു യൂസർ ‘ഇത് സത്യമാണോ?’ എന്ന് ചോദിച്ചിരുന്നു. ഇതിനു മറുപടി ആയാണ് താൻ പറഞ്ഞത് തമാശയാണെന്ന് മസ്ക് കുറിച്ചിരുന്നത്.
അതേസമയം, പ്രീമിയർ ലീഗ് സീസണിൽ കളിച്ച രണ്ട് മത്സരങ്ങളിലും യുണൈറ്റഡ് പരാജയപ്പെടുകയുണ്ടായി. ബ്രൈറ്റണെതിരായ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ ഒരു ഗോളിനു പരാജയപെട്ട യുണൈറ്റഡ് ബ്രെൻ്റ്ഫോർഡിനെതിരായ രണ്ടാം മത്സരത്തിൽ മടക്കമില്ലാത്ത 4 ഗോളുകൾക്ക് കീഴടങ്ങിയിരുന്നു.
ഇതോടൊപ്പം തന്നെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടാനൊരുങ്ങുകയാണ്. നേരത്തെ ക്രിസ്റ്റ്യാനോയെ ടീമിൽ നിലനിർത്തുമെന്ന് നിലപാടെടുത്തിരുന്ന യുണൈറ്റഡ് ഇപ്പോൾ ആ നിലപാട് മാറ്റിയിരിക്കുകയാണ് ഇപ്പോൾ. താരത്തിന് കബ് വിടണമെങ്കിൽ ആവാം എന്നാണ് നിലവിൽ യുണൈറ്റഡിൻ്റെ നിലപാട് എന്നത്.
https://www.facebook.com/Malayalivartha



























