എലിസബത്ത് രാജ്ഞിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈവനിങ് പലഹാരം; കുഞ്ഞുനാൾ മുതലേ മുടങ്ങാതെ കഴിക്കുന്ന വിഭവത്തിന്റെ റെസിപ്പിയുമായി കൊട്ടാരം ഷെഫ്.

കൊട്ടാരങ്ങളില്‍ എന്തൊക്കെ ഭക്ഷണമായിരിക്കും ഉണ്ടാക്കുക എന്നുള്ളത് എല്ലാവര്‍ക്കും അറിയാന്‍ താല്‍പ്പര്യമുള്ള കാര്യമാണ്. പലരും സിനിമാ താരങ്ങള്‍ക്ക് ഇഷ്ടപ്പെട്ട റെസിപ്പി എന്നൊക്കെ പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ ഓരോ വിഭവങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ എലിസബത്ത് രാജ്ഞി വൈകുന്നേരങ്ങളില്‍ ചായക്കൊപ്പം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു സ്‌നാക്‌സ് ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൊട്ടാരം ഷെഫ് ആയിരുന്ന ഡാരെന്‍ മക്ഗ്രാഡി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡാരന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്.
എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ റാണിയായി കിരീടമേന്തിയിട്ട് ഇപ്പോള്‍ എഴുപതോളം വര്‍ഷമാകുന്നു. ലോകത്ത് രാജവാഴ്ചയില്‍ കൂടുതല്‍ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിക്ക് തന്നെയാണ്. എലിസബത്ത് രാജ്ഞിയുടെ വിശേഷങ്ങള്‍ അറിയാന്‍ നിരവധി ആരാധകരും ഇന്ന് അവര്‍ക്കുണ്ട്. എലിസബത്ത് രാജ്ഞിക്ക് വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്‌നാക്‌സ് ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൊട്ടാരത്തിലെ ഷെഫ് ആയിരുന്ന ഡാരെന്‍ മക്ഗ്രാഡി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടോ മൂന്നോ ചേരുവകള്‍ മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന സാന്‍ഡ്‌വിച്ച് ആണിത്. രാജ്ഞി ഇത് ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ശീലമാക്കിയതാണെന്നും ഷെഫ് പറയുന്നു.
'ജാം പെന്നീസ്' എന്നാണ് രാജ്ഞിയുടെ പ്രിയപ്പെട്ട സാന്‍ഡ്‌വിച്ചിന് നല്‍കിയിരിക്കുന്ന പേര്. ബ്രെഡിനൊപ്പം ജാമും ബട്ടറും ചേര്‍ത്താണ് ഈ സാന്‍ഡ്‌വിച്ച് തയ്യാറാക്കുന്നത്. സ്‌ട്രോബെറിയില്‍ നിന്ന് തയ്യാറാക്കുന്നതാണ് ഈ ജാം. കൊട്ടാരത്തിലെ കൃഷിയിടത്തില്‍ തന്നെ വിളയിച്ചെടുക്കുന്ന സ്‌കോട്ടിഷ് സ്‌ട്രോബെറിയില്‍ നിന്നാണ് ജാം തയ്യാറാക്കുന്നത്. പഴയ ഇംഗ്ലീഷ് നാണയത്തിന്റെ വലുപ്പമായതിനാലാണ് ഈ സാന്‍ഡ്‌വിച്ചിനെ 'ജാം പെന്നീസ്' എന്ന് വിളിക്കുന്നതെന്നും വീഡിയോയില്‍ ഡാരന്‍ വ്യക്തമാക്കി.
അതുപോലെ തന്നെ രാജ്ഞിയ്ക്ക് അച്ചാറിനോടുള്ള എലിസബത്ത് രാജ്ഞിയുടെ പ്രിയം ഏറെ പ്രസിദ്ധമാണ്. അതുപോലെ തന്നെ ചിക്കന്‍ വിഭവങ്ങളും മീന്‍ വിഭവങ്ങളും കഴിക്കാനും രാജ്ഞിക്ക് ഇഷ്ടമാണ്.
https://www.facebook.com/Malayalivartha



























