കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണ കമ്ബനിയായ ഫൈസറിനെതിരെ നിയമനടപടി

കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണ കമ്ബനിയായ ഫൈസറിനും അവരുടെ ജര്‍മ്മന്‍ പങ്കാളി ബയോഎന്‍ ടെക് കമ്ബനിയ്ക്കുമെതിരെ നിയമനടപടിയ്ക്ക് തുടക്കം കുറിച്ച് മൊഡേണ. തങ്ങളുടെ കൊവിഡ് വാക്‌സിന്‍ പേറ്റന്റ് ഇരുകമ്ബനികളും ലംഘിച്ചതായാണ് മൊഡേണ വ്യക്തമാക്കിയിരിക്കുന്നത്.
2010നും 2016നുമിടയില്‍ മൊഡേണ സമര്‍പ്പിച്ച പേറ്റന്റുകള്‍ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ കമ്ബനികള്‍ ഉപയോഗിച്ചെന്നാണ് അമേരിക്കന്‍ വാക്‌സിന്‍ നിര്‍മ്മാണ കമ്ബനിയായ മൊഡേണ പറയുന്നത്.
അമേരിക്കയില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും സാമ്ബത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ് നിയമനടപടി. എന്നാല്‍ മൊഡേണയില്‍ നിന്നും തങ്ങള്‍ക്ക് നിയമനടപടി സൂചിപ്പിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് ഫൈസര്‍ പ്രതികരിച്ചു.
എംആര്‍എന്‍എ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതാണ് ഇവയില്‍ ഒരു പേറ്റന്റ്. കൊവിഡ് കാലത്തിന് മുന്‍പ് കോടിക്കണക്കിന് ഡോളര്‍ മുടക്കി സമ്ബാദിച്ച പേറ്റന്റ് സംരക്ഷിക്കാനാണ് തങ്ങള്‍ നിയമനടപടിയിലേക്ക് നീങ്ങിയതെന്ന് മൊഡേണ ചീഫ് എക്‌സിക്യൂട്ടീവ് സ്‌റ്റെഫാനെ ബന്‍സെല്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























