പിച്ച് ബ്ലാക്ക് 2022 പരിപാടിയില്‍ ഞെട്ടിക്കാന്‍ ഇന്ത്യ

ഓസ്‌ട്രേലിയയില്‍ നടക്കുന്ന എക്‌സൈസ് പിച്ച് ബ്ലാക്ക് 2022 പരിപാടിയില്‍ ഇന്ത്യ പങ്കെടുക്കും. വ്യോമയാന മന്ത്രാലയത്തിന്റെ ശക്തന്മാരായ വിമാനങ്ങളെ അണിനിരത്തി ആകാശത്ത് വിസ്മയം തീര്‍ക്കാനൊരുങ്ങുകയാണ് ഇന്ത്യ. റോയല്‍ ഓസ്‌ട്രേലിയന്‍ എയര്‍ഫോഴ്‌സ് ആതിഥേയത്വം വഹിക്കുന്ന എക്‌സസൈസ് പിച്ച് ബ്ലാക്ക് 2022ല്‍ നിരവധി രാജ്യങ്ങള്‍ പങ്കെടുക്കും.
പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ വ്യോമ സേനയുടെ സംഘം ഓസ്‌ട്രേലിയയിലെ ഡാര്‍വിനിലേക്ക് തിരിച്ചു. 2018ല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പരിപാടി പല കാരണങ്ങളാല്‍ മാറ്റി വെക്കുകയായിരുന്നു. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷെഡ്യൂള്‍ ചെയ്ത പരിപാടിയില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നൂറിലധികം വ്യോമസേനാ യോദ്ധാക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിനെ YPS നേഗിയുടെ നേതൃത്വത്തിലുള്ള IAF സംഘം നയിക്കും. നാല് Su30 MKI യുദ്ധ വിമാനങ്ങളും രണ്ട് C17 വിമാനങ്ങളുമാണ് വിന്യസിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി, ഇന്‍ഡോനേഷ്യ. ഇന്ത്യ , ജപ്പാന്‍, മലേഷ്യ, നെതര്‍ലാന്‍ഡ്‌സ് ,ന്യുസിലാന്‍ഡ് , ഫിലിപ്പീന്‍സ്, റിപ്പബ്ലിക് ഓഫ് കൊറിയ, സിംഗപ്പുര്‍ , തായ്‌ലന്‍ഡ്, യു എ ഇ , യു കെ, യു എസ് തുടങ്ങിയ രാജ്യങ്ങളാവും ഈ വര്‍ഷത്തെ പരിപാടിയില്‍ പങ്കെടുക്കുന്നത്.
https://www.facebook.com/Malayalivartha



























