യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് ഡീല്‍ നടത്തി അമ്പാനി; ലോകത്തിലെ പ്രശസ്തരായ രണ്ടുപേരുടെ അയല്‍ക്കാരനായി അംബാനിയുടെ മകന്‍

ചരിത്രത്തിലെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് ഡീലിന് അടുത്തിടെ ദുബായ് നഗരം സാക്ഷിയായി. ദുബായിലെ ഏറ്റവും ആഢംബര ഹര്‍മ്മ്യങ്ങളുള്ള പാം ജുമേറയില്‍ അംബാനി കുടുംബം ഒരു വില്ല വാങ്ങിയതായിരുന്നു ആ ഡീല്‍. പാം ജുമേറയിലെ ഏറ്റവും വിലയേറിയ വില്ല മുകേഷ് അംബാനി വാങ്ങിയത് തന്റെ മകന്‍ ആനന്ദിന് വേണ്ടിയായിരുന്നു. 80 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് വാങ്ങിയ ഈ കൊട്ടാരത്തിന്റെ കൂടുതല്‍ ആഢംബരങ്ങള്‍ക്കുംസുരക്ഷാ ചുമതലകള്‍ക്കുമായി ചെലവഴിക്കാന്‍ പോകുന്നത് കോടികളാണെന്നാണ് വിവരം.
പനമരത്തിന്റെ ആകൃതിയില്‍ കൃത്രിമമായി നിര്‍മ്മിച്ചെടുത്ത പാം ജുമേറയിലെ വില്ലാ സമുച്ചയത്തില്‍ 10 കിടപ്പുമുറികളാണുള്ളത്. പ്രൈവറ്റ് സ്പാ, ഇന്‍ഡോര്‍, ഔട്ട് ഡോര്‍ സ്വിമ്മിംഗ് പൂളുകള്‍ എന്നിവ കസ്റ്റമൈസ് ചെയ്തിരിക്കുകയാണ്. അംബാനി കുടുംബത്തിന്റെ അടുത്ത സുഹൃത്തും കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഡയറക്ടറുമായ പരിമള്‍ നതാനിക്കാണ് വില്ലയുടെ സുരക്ഷാ ചുമതല.
ലോകത്തിലെ അതിപ്രശസ്തരും സമ്പന്നരുമായ വ്യക്തികള്‍ക്ക് പാം ജുമേറയില്‍ വില്ലകളുണ്ട്. ഡേവിഡ് ബെക്കാം, വിക്‌ടോറിയ ബെക്കാം, ഷാരൂഖ് ഖാന്‍ എന്നിവര്‍ ഇവരില്‍ ചിലരാണ്.
https://www.facebook.com/Malayalivartha



























