പ്രായത്തില്‍ കൃത്രിമം കാണിച്ച് വിവാഹം, പത്തുവയസ്സുകാരിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച പിതാവ് അറസ്റ്റിൽ

പത്തുവയസ്സുകാരിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിന് പുറമെ ഭര്‍ത്താവും മതപുരോഹിതനും സംഭവത്തില്‍ അറസ്റ്റിലായി. യെമനിലാണ് സംഭവം. പെണ്‍കുട്ടിയുടെ പ്രായത്തില്‍ കൃത്രിമം കാണിച്ച് വിവാഹം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ സംഭവം പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതിഷേധമറിയിച്ചത്. അറസ്റ്റിലായവര്‍ക്ക് ഉയര്‍ന്ന ശിക്ഷ നല്‍കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കേസ് പേഴ്സണല്‍ സ്റ്റാറ്റസ് കോടതിക്ക് കൈമാറി.
https://www.facebook.com/Malayalivartha


























