ഗിനിയയില്‍ തടവിലുള്ള ഇന്ത്യന്‍ നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകാന്‍ നടപടികൾ ആരംഭിച്ചു; നൈജീരിയന്‍ നാവിക സേന കപ്പലിലുള്ള 15 പേരെയും ചരക്ക് കപ്പലിലേക്ക് മാറ്റി, ഹീറോയിക് ഇഡുന്‍ കപ്പലിന് സുരക്ഷ നല്‍കുന്നത് ഗിനിയ നാവിക കപ്പൽ

ഗിനിയയില്‍ തടവിലുള്ള ഇന്ത്യന്‍ നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകാന്‍ നടപടി തുടങ്ങിയതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഹീറോയിക് ഇഡുന്‍ ചരക്ക് കപ്പലിലാകും നൈജീരിയയിലേക്ക് മാറ്റുക എന്നാണ് സൂചന. നൈജീരിയന്‍ നാവിക സേന കപ്പലിലുള്ള 15 പേരെയും ചരക്ക് കപ്പലിലേക്ക് മാറ്റിയിട്ടുണ്ട്. ഹീറോയിക് ഇഡുന്‍ കപ്പലില്‍ നിന്നും ഗിനിയമന്‍ നാവികസേന ഉദ്യോഗസ്ഥര്‍ മടങ്ങിയിരിക്കുകയാണ്. ഗിനിയ നാവിക കപ്പലാണ് ഹീറോയിക് ഇഡുന്‍ കപ്പലിന് സുരക്ഷ നല്‍കുന്നത്. എന്ത് സംഭവിച്ചാലും നൈജീരിയയില്‍ ചെന്ന് നേരിടുമെന്ന് ചീഫ് ഓഫീസര്‍ സനു ജോസ് വ്യക്തമാക്കി.
അതോടൊപ്പം തന്നെ ഗിനിയന്‍ പ്രാദേശിക സമയം രാത്രി 10 മണിയോടെ നാവികരെ ചെറുബോട്ടില്‍ ലൂബ പോര്‍ട്ടില്‍ നിന്ന് അവരുടെ കപ്പലിലേക്ക് എത്തിച്ചെങ്കിലും യന്ത്രത്തകരാര്‍ മൂലം കപ്പലിന് യാത്ര തുടരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. യന്ത്രത്തകരാര്‍ പരിഹരിച്ചതോടെയാണ് നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകുന്നത്.
കൂടാതെ കപ്പല്‍ ജീവനക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കുമെന്ന് നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗിനിയയിലെ എംബസി അധികൃതര്‍ക്ക് ഉറപ്പു നല്‍കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























