Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പാക് മോഡല്‍ വൈറല്‍... ഏറെ കൊട്ടിഘോഷിച്ച സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും തമ്മിലുള്ള ബന്ധം അവസാനിക്കുന്നു; വിവാഹ മോചനത്തിന് കാരണം പാക് മോഡല്‍ അയ്ഷ ഒമര്‍; അയ്ഷ ഒമറും ഷോയ്ബ് മാലിക്കും തമ്മിലുള്ള ഫോട്ടോ ഷൂട്ട് വൈറല്‍

12 NOVEMBER 2022 08:58 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ടെന്നീസിലെ സൂപ്പര്‍ താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്കും തമ്മില്‍ വേര്‍പിരിയുമ്പോള്‍ വിവാദവും കനക്കുന്നു. സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വേര്‍പിരിയാന്‍ കാരണം ഒരു പാക് മോഡലാണെന്നാണ് അഭ്യൂഹം. വിവാഹ മോചനത്തിനിടെ വാര്‍ത്തകളില്‍ ഇടം പിടിച്ച പേരാണ് പാക് മോഡലും നടിയുമായ അയ്ഷ ഒമറിന്റെത്.

സാനിയയുടെയും ഷൊയ്ബ് മാലിക്കിന്റെയും വിവാഹമോചനത്തിന് പിന്നില്‍ അയ്ഷ ഒമര്‍ ആണെന്നാണ് ഇന്റര്‍നെറ്റില്‍ പരക്കുന്ന അഭ്യൂഹം. അയ്ഷ ഒമറും ഷോയ്ബ് മാലിക്കും തമ്മിലുള്ള ഫോട്ടോ ഷൂട്ട് അടുത്തുടെ വൈറലായിരുന്നു. ഈ ഫോട്ടോ ഷൂട്ടാണ് വിവാഹമോചനത്തിനുള്ള കാരണമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബോള്‍ഡ് രംഗങ്ങളുള്ള ഫോട്ടോഷൂട്ടിനെ കുറിച്ച് അടുത്തിടെ ഒരഭിമുഖത്തില്‍ ഭാര്യ സാനിയ എന്താണ് പറഞ്ഞതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഷൊയ്ബിനോട് ചോദിച്ചിരുന്നു. എന്നാല്‍ ഈ ചോദ്യത്തോട് ഷൊയ്ബ് കൃത്യമായി പ്രതികരിച്ചിരുന്നില്ല, ഇതിന് പിന്നാലെയാണ് സാനിയ ഷോയ്ബുമായുള്ള ബന്ധം വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പുറത്തു വന്നത്.

പാകിസ്ഥാന്‍ നടിയും മോഡലും യൂട്യൂബറുമായ അയ്ഷ 'കറാച്ചി സെ ലാഹോര്‍' (2015), 'യല്‍ഘാര്‍' (2017), 'കാഫ് കങ്കണ' (2019) തുടങ്ങിയ പാകിസ്ഥാന്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് അയ്ഷ. 2015-ല്‍ വിജയകരമായ റൊമാന്റിക്-കോമഡി ചിത്രമായ കറാച്ചി സെ ലാഹോറിലൂടെയാണ്‌നാ യികയായി അരങ്ങേറ്റം കുറിച്ചത്.

വിവാഹ മോചന വാര്‍ത്തകളെക്കുരിച്ച് സാനിയയോ ഷൊയ്‌ബോ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. അതേസമയം അവര്‍ ഇപ്പോഴും ഇന്‍സ്റ്റാഗ്രാമില്‍ പരസ്പരം പിന്തുടരുന്നു. അടുത്തിടെ സാനിയ തന്റെ മകനുമൊത്തുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുകയും 'ഏറ്റവും പ്രയാസകരമായ ദിവസങ്ങളിലൂടെ എന്നെ നയിക്കുന്ന നിമിഷങ്ങള്‍ ' എന്ന് കുറിച്ചിരുന്നു.

തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു? എന്നെഴുതിയ ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയും അവള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്തു. നേരത്തെ ഷോയിബ് മാലിക്കിനൊപ്പം ദുബായിലെ പാം ജുമൈറയിലെ വില്ലയിലായിരുന്നു സാനിയ, എന്നാല്‍ അടുത്തിടെ ദുബായിലെ മറ്റൊരു സ്ഥലത്തേക്ക് താമസം മാറി.

മറ്റൊരു രസകരമായ കാര്യം, പാകിസ്ഥാന്‍ ക്രിക്കറ്റ് ഷോയായ 'ആസ്‌ക് ദി പവലിയന്‍' എന്ന ഷോയില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട ഷോയ്ബിനോട് സാനിയയുടെ ടെന്നീസ് അക്കാദമികളുടെ ലൊക്കേഷനെക്കുറിച്ച് വഖാര്‍ യൂനിസ് ചോദിച്ചതാണ്. അക്കാദമികളെ കുറിച്ച് തനിക്ക് കാര്യമായൊന്നും അറിയില്ലെന്ന് ഷൊയ്ബ് മറുപടി നല്‍കി. ഷോയിബിന്റെ പ്രതികരണം വഖാര്‍ യൂനിസിനെ അത്ഭുതപ്പെടുത്തിയിരുന്നു.

അതേസമയം, സാനിയയും ഷൊയ്ബും ബന്ധം വേര്‍പെടുത്താനുള്ള നിയമനടപടികള്‍ ആരംഭിച്ചതായാണ് സൂചന നിയമപരമായ നടപടികള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും ഇരുവരും വേര്‍പെട്ടാണ് കഴിയുന്നതെന്നും താരങ്ങളുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകമെങ്ങും ഏറെ ആരാധകരുള്ള താരജോഡിയായ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വേര്‍പിരിയുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ അടുത്ത ദിവസങ്ങളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലായിരുന്നു ഇത്തരം അഭ്യൂഹങ്ങള്‍ കൂടുതല്‍ അരങ്ങേറിയത്. ഈ അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കി ഇന്ത്യന്‍ ടെന്നീസ് ഇതിഹാസമായ സാനിയ മിര്‍സ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇട്ടു.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പും സ്റ്റോറിയുമായിരുന്നു ഇരുവരും വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കിയത്. ദിവസങ്ങള്‍ക്കുമുന്‍പ് മകന്‍ ഇഷാനൊപ്പമുള്ള ചിത്രം പങ്കുവച്ചും നിലവിലെ ജീവിത അവസ്ഥയെ കുറിച്ചുള്ള സൂചനകള്‍ സാനിയ മിര്‍സ നല്‍കി എന്നതും ശ്രദ്ധേയം.

2010 ഏപ്രിലില്‍ ആണ് സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും വിവാഹിതരാകുന്നത്. 2018 ഒക്ടോബര്‍ 30 ന് ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞു പിറന്നു. കഴിഞ്ഞയാഴ്ച ദുബായില്‍ വെച്ച് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഇഷാന്റെ നാലാം ജന്മദിനം ആഘോഷിച്ചിരുന്നു. എന്നാല്‍, ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഷൊയ്ബ് മാലിക്ക് മാത്രമാണ് പങ്കുവച്ചത്. ഏതാനും ആഴ്ചയ്ക്ക് മുമ്പ് സാനിയ മിര്‍സയുടെ ഹൈദരാബാദിലെ ടെന്നീസ് അക്കാഡമിയെ കുറിച്ച് ഒരു ചര്‍ച്ചയ്ക്ക് ഇടയില്‍ ചോദിച്ചപ്പോള്‍ അറിയില്ലെന്ന മറുപടിയായിരുന്നു ഒരു പാക് ചാനലില്‍ ഷൊയ്ബ് മാലിക്ക് നടത്തിയത്. ഇതോടെയാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വേര്‍പിരിയുകയാണെന്ന വാര്‍ത്ത പുറത്തു വരാന്‍ തുടങ്ങിയത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (2 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (4 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (5 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (5 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (6 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (6 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (7 hours ago)

Malayali Vartha Recommends