ഇനി ഇതും സാധ്യം... ചികിത്സയെ തുടര്‍ന്ന് മൂക്ക് നഷ്ടമായ യുവതിക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം മൂക്ക് ലഭിച്ചു

ലോക ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമായിരിക്കും. ചികിത്സയെ തുടര്‍ന്ന് മൂക്ക് നഷ്ടമായ യുവതിക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം മൂക്ക് ലഭിച്ചു. കാന്‍സര്‍ ചികിത്സയെ തുടര്‍ന്ന് മൂക്കിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ട സ്ത്രീക്ക് കൈയില്‍ വളര്‍ത്തിയ മൂക്ക് വെച്ച് പിടിപ്പിച്ച് ഫ്രാന്‍സിലെ സര്‍ജന്‍മാര്‍.
ഫ്രാന്‍സിലെ ടൗലൗസില്‍ നിന്നുള്ള സ്ത്രീക്കാണ് പുതുതായി മൂക്ക് വെച്ച് പിടിപ്പിച്ചത്. 2013ല്‍ നാസല്‍ കാവിറ്റി കാന്‍സര്‍ ട്രീറ്റ്‌മെന്റിന്റെ ഭാഗമായി നടത്തിയ കീമോതെറാപ്പിയും റേഡിയോതെറാപ്പിയും മൂലം ഇവരുടെ മൂക്കിന്റെ ഭൂരിഭാഗവും നഷ്ടമാവുകയായിരുന്നു. ബാക്കി ഭാഗം പുനര്‍ നിര്‍മിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ വര്‍ഷങ്ങളോളം മൂക്കിന്റെ ഒരു ഭാഗം ഇല്ലാതെയാണ് ഇവര്‍ ജീവിച്ചത്.
ഈവനിങ് സ്റ്റാന്‍ഡേര്‍ഡ് എന്ന ജേണലില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച്, തരുണാസ്ഥികള്‍ക്ക് പകരം ജൈവ വസ്തുക്കള്‍ ഉപയോഗിച്ച് ത്രിമാന രൂപത്തില്‍ മൂക്കിന്റെ മാതൃകയുണ്ടാക്കി അത് അവരുടെ കൈകളില്‍ പിടിപ്പിച്ച് മൂക്കിന്റെ മാതൃകയിലേക്ക് തൊലികള്‍ വളര്‍ത്തുകയായിരുന്നു. രണ്ടുമാസത്തെ വളര്‍ച്ചക്ക് ശേഷം ഈ മൂക്കിനെ എടുത്ത് മുഖത്ത് പിടിപ്പിച്ചു. ഇത്തരത്തില്‍ പുനര്‍നിര്‍മാണം ഇതുവരെ നടന്നിട്ടില്ലെന്നും മെഡിക്കല്‍ സംഘാംഗങ്ങള്‍ പറഞ്ഞു.
സ്ത്രീയുടെ കൈയില്‍ വളരുന്ന മൂക്കിന്റെ ദൃശ്യം ടൗലൗസ് യൂനിവേഴ്‌സിറ്റി ആശുപത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. പുതിയ മൂക്ക് സ്ത്രീയുടെ മുഖത്ത് വിജയകരമായി പിടിപ്പിച്ചുവെന്ന് ആശുപത്രി വ്യക്തമാക്കി.
മൂക്കിനെ കൈയില്‍ വച്ചുപിടിപ്പിച്ച് രണ്ടുമാസങ്ങള്‍ക്ക് ശേഷം അതിനെ മുഖത്തേക്ക് മാറ്റി. ശേഷം നിര്‍മിത മൂക്കിലെ രക്തക്കുഴലുകളും മുഖത്തെ രക്തക്കുഴലുകളും തമ്മില്‍ യോജിപ്പിച്ചു. അവരുടെ ആരോഗ്യ സ്ഥിതി നല്ലനിലയിലാണെന്നും നിരീക്ഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























