Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇന്ത്യയിൽ തീവ്രവാദം വിതച്ചു... സ്വന്തം നാട്ടിൽ തിരിച്ചു കിട്ടി... കരച്ചിലടങ്ങാതെ തുർക്കി

15 NOVEMBER 2022 10:00 PM IST
മലയാളി വാര്‍ത്ത

ഞായറാഴ്ച ഇസ്താംബൂളിലെ തിരക്കേറിയ ഷോപ്പിംഗ് സ്ട്രീറ്റായ ഇസ്തിക്‌ലാലിൽ ശക്തമായ സ്‌ഫോടനത്തിൽ ആറ് പേർ മരിക്കുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോകത്ത് എവിടെയെങ്കിലും ഒരു അപകടം നടക്കുമ്പോൾ, പ്രേത്യേകിച്ച് ഒരു തീവ്ര വാദ ആക്രമണം നടക്കുമ്പോൾ സന്തോഷിക്കുന്നത് തെറ്റാണെങ്കിലും ഏറ്റവും ചുരുങ്ങിയത് കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന ചിന്ത രാജ്യത്തെ സ്നേഹിക്കുന്ന ആരുടെയെങ്കിലും തലയിൽ കൂടി പോയിട്ടുണ്ടെങ്കിൽ തെറ്റ് പറയാൻ പറ്റില്ല.

പറഞ്ഞു വരുന്നത് തുർക്കിയെ കുറിച്ചാണ് തുർക്കിയിൽ ഈയടുത്ത ദിവസങ്ങളിൽ നടന്ന തീവ്ര വാദ സ്ഫോടനങ്ങളെ കുറിച്ചാണ് കാരണം നമ്മുടെ രാജ്യത്തെ വിഭജിക്കാൻ പാകിസ്ഥാന്റെ കൂടെ കൂടി ഏറ്റവും കൂടുതൽ ശ്രമിക്കുന്നത് തുർക്കി ആണെന്നത് ഒട്ടുമേ രഹസ്യമല്ലാത്ത ഒരു പരസ്യം തന്നെയാണ് ഐക്യരാഷ്ട്ര സഭാ സമ്മേളനങ്ങളിൽ പല തവണ തുർക്കി പരസ്യമായി പറഞ്ഞിട്ടുള്ള കാര്യമാണിവയൊക്കെ.

തുർക്കിക്കെന്താണ് പാകിസ്ഥാനിലും ഇന്ത്യയിലും കാര്യം എന്ന് ചോദിക്കരുത്, കാരണം ഈ രണ്ടു രാജ്യങ്ങളുമായും തുർക്കിക്ക് ഒരു തരത്തിലുള്ള അതിർത്തി ബന്ധങ്ങളും ഇല്ല. ഇതേ തുർക്കി തന്നെ ചൈനയിൽ ഷിങ് ജിയാങിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ച് ക മാ എന്നൊരക്ഷരം മിണ്ടാറുമില്ല

തീവ്രവാദികളെ കയറ്റി അയക്കുക, ആഭ്യന്തര തീവ്ര വാദികൾക്ക് വേണ്ട വെള്ളവും വളവും കൊടുത്ത് പരിപോഷിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ആണ് തുർക്കി അവരുടെ പ്രതിജ്ഞാ ബദ്ധമായ കർമ്മങ്ങൾ ആയി കാണുന്നത്. ആഭ്യന്തര തീവ്ര വാദികൾ എന്ന് പറയുമ്പോൾ തുർക്കിയുടെ ആഭ്യന്തര തീവ്ര വാദികൾ എന്ന് തെറ്റിദ്ധരിക്കരുത്. ഇന്ത്യയുടെ അഖണ്ഡത തകർക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ ആഭ്യന്തര തീവ്ര വാദികളെയാണ് തുർക്കി വളർത്തി കൊണ്ട് വന്നിരുന്നത്.

അടുത്തിടെ രാജ്യം നിരോധിച്ച തീവ്ര വാദ സംഘടനാ ആയ പോപ്പുലർ ഫ്രണ്ടുമായുള്ള തുർക്കി ബന്ധം പകൽ പോലെ വ്യക്തമാണ്. ഹിന്ദു ദിനപത്രത്തിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് പോപ്പുലർ ഫ്രണ്ടിന് വേണ്ടിയുള്ള ധനസഹായം തേടി, ചില പിഎഫ്‌ഐ അംഗങ്ങൾ നേരത്തെ ഖത്തറിൽ പോയി ചില തുർക്കി പൗരന്മാരെ കണ്ടിരുന്നു.

പി എഫ് ഐ യുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ ഇ.എം. റഹിമാൻ, പി. കോയ എന്നിവർക്ക് ഇസ്താംബൂൾ ആതിഥേയത്വം വഹിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇവർ അവിടെ വച്ച് അൽ ഖൈദ യുടെ കീഴിൽ ഉള്ള ഒരു ചാരിറ്റബിൾ സംഘടനയുമായും ബന്ധപെട്ടതായി ദേശീയത ഏജൻസികളെ ഉദ്ധരിച്ചു കൊണ്ട് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു

സമാനമായി കാശ്മീരിലും വിഘടന വാദം പ്രോത്സാഹിപ്പിക്കുന്നതിൽ ആളെ ഇറക്കിയും ആയുധം ഇറക്കിയും പണം ഇറക്കിയുമുള്ള തുർക്കിയുടെ പങ്ക് വെളിച്ചത്ത് വന്നതാണ്. കാക്കയ്ക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ് എന്ന് പറയുന്നത് പോലെ സ്വന്തം രാജ്യത്തെ കാര്യം വരുമ്പോൾ തുർക്കി ഒരു കണിശക്കാരനായ കാരണവരുടെ വേഷം എടുത്തണിയുന്നത് നമ്മൾ പല തവണ കണ്ടിട്ടുണ്ട്.

അത് തന്നെയാണ് ഇപ്പോഴും സംഭവിച്ചത്, സ്ഫോടനം സ്വന്തം രാജ്യത്ത് ആയപ്പോൾ തീവ്ര വാദ പ്രവർത്തനങ്ങൾ വളരെയധികം മോശമായ ഒരു കാര്യമാണ് എന്ന ബോധ്യം പൊടുന്നനെ തുർക്കിക്ക് വന്നിട്ടുണ്ട്. ഈ ഹീനമായ ആക്രമണത്തിന് പുറകിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ട് വരാൻ നമ്മുടെ രാജ്യത്തിൻറെ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുകയാണ്, എന്നാണ് എർദോഗാൻ പറഞ്ഞത്. അതിൽ പ്രകാരം ഇതുമായി ബന്ധപ്പെട്ട ആൾക്കാരെ അവർ പിടിക്കുകയും. മാധ്യമങ്ങളിലൂടെ അറിഞ്ഞത് പ്രകാരം ഹിജാബ് ധരിച്ച ഒരു വനിതയാണ് ബോംബ് സ്ഥാപിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. എന്തായാലും പൂർണ്ണമായും സ്ഥിരീകരണം കിട്ടിയിട്ടില്ല ചെയ്തിട്ടുണ്ട്.

അതെന്തോ ആവട്ടെ, അത് നമ്മുടെ വിഷയമല്ല. അദ്ദേഹം ഉപയോഗിച്ച വാക്കുകൾ ആണിവിടെ ശ്രദ്ധിക്കേണ്ടത്. "ഹീനമായ പ്രവർത്തനങ്ങളുടെ പുറകിൽ പ്രവർത്തിച്ച കുറ്റവാളികൾ " . അപ്പോൾ നിങ്ങളുടെ നാട്ടിൽ സ്ഫോടനം ഉണ്ടാകുമ്പോൾ നിങ്ങൾക്കറിയാം അല്ലെ ഇത് ഹീനമായ പ്രവർത്തനങ്ങൾ ആണെന്നും ഇതിനു പുറകിൽ പ്രവർത്തിക്കുന്നവർ കുറ്റവാളികൾ ആണെന്നും. ആ ബോധ്യം നല്ലത് തന്നെ

സമ്പദ്‌വ്യവസ്ഥ ടൂറിസത്തെ ആശ്രയിക്കുന്ന തുർക്കിയുടെ പല ഭാഗങ്ങളെയും പോലെ, യാത്രാ നിരോധനവും കൊറോണ വൈറസ് അണുബാധയെക്കുറിച്ചുള്ള ഭയവും വിനോദ സഞ്ചാര മേഖലയെ തകർത്തതിനാൽ ഇസ്തിക്‌ലാലിന് ചുറ്റുമുള്ള പ്രദേശത്തെ അത് ദുരന്തത്തിലേക്ക് തള്ളിയിട്ടിരിന്നു.

എന്നാൽ അടുത്ത കാലത്തായി പകർച്ചവ്യാധി കുറയുകയും തുർക്കി നാണയമായ ലിറ ദുർബലം ആയതോടെ വിദേശ സഞ്ചാരികൾക്ക് ചിലവ് കുറയുകയും ചെയ്തത് കൊണ്ട് വീണ്ടും തുർക്കി ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമായി മാറുകയും ചെയ്തിരുന്നു. അത്തരത്തിൽ കോവിഡ് മഹാമാരിക്ക് ശേഷം പതുക്കെ ഒന്ന് ഉയർന്നു വന്നപ്പോൾ ആണ് തീവ്രവാദ ആക്രമണം ഉണ്ടായത്

ഇത് കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിലേക്ക് ഓർമ്മ വരുന്ന ഒരു സ്ഥലം ഉണ്ട്, ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ കശ്മീർ. തുടരെ തുടരെയുള്ള തീവ്ര വാദ ആക്രമണങ്ങളാൽ വികസനം മുരടിച്ചു നിൽക്കുന്ന കശ്മീർ. ഇന്ത്യക്ക് തന്നെ ഏറ്റവും കൂടുതൽ വിദേശ നാണ്യം വിനോദ സഞ്ചാരത്തിലൂടെ തരേണ്ടിയിരുന്ന അതെ കശ്മീർ, ആ കാശ്മീരിനെ ഒരിക്കലും തിരിച്ചു വരാനാകാത്ത വിധം ദുരിതത്തിലേക്ക് തള്ളിയിടാൻ വേണ്ടി പ്രതിജ്ഞ എടുത്തിരിക്കുന്ന ഒരു രാജ്യമാണ് തുർക്കി എന്ന് അവർ തന്നെ ഓർക്കുന്നത് നല്ലതായിരിക്കും.

ഈ വിഷയത്തിൽ ഇന്ത്യ പ്രതികരിച്ചത് നാം കണ്ടു. “ഇന്ന് ഇസ്താംബൂളിൽ നടന്ന സ്‌ഫോടനത്തിൽ ഉണ്ടായ ദാരുണമായ ജീവഹാനിയിൽ തുർക്കിയിലെ സർക്കാരിനോടും ജനങ്ങളോടും ഇന്ത്യ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു,” വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.

"ഞങ്ങളുടെ സഹതാപം പരിക്കേറ്റവരോടും ഉണ്ട്. അവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ," അദ്ദേഹം പറഞ്ഞു. ഇത് ഒരു അനുതാപം ആണ്, അല്ലെങ്കിൽ മര്യാദ ആണ്. ഈ അനുതാപം അല്ലെങ്കിൽ മര്യാദ തുർക്കി നമ്മോടും കാണിക്കാൻ അവർക്ക് നല്ല ബുദ്ധി തോന്നട്ടെ എന്ന് നമുക്കു പ്രാർത്ഥിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (2 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (4 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (5 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (5 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (6 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (6 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (7 hours ago)

Malayali Vartha Recommends