അമേരിക്കയെ മഹത്തരമാക്കുകയാണ് തന്റെ ലക്ഷ്യം... വീണ്ടും യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്....

അമേരിക്കയെ മഹത്തരമാക്കുകയാണ് തന്റെ ലക്ഷ്യം... വീണ്ടും യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്....
ഫ്‌ലോറിഡയിലെ തന്റെ റിസോര്‍ട്ടില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സമ്മേളിച്ച പരിപാടിയിലാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാര്‍ത്ഥിത്വം ഞാന്‍ ഇന്ന് പ്രഖ്യാപിക്കുന്നു.
ഈ രാഷ്ട്രം എന്തായിരിക്കുമെന്നതിന്റെ യഥാര്‍ത്ഥ മഹത്വം ലോകം ഇതുവരെ കണ്ടിട്ടില്ലെന്ന് വിശ്വസിക്കുന്നതിനാലാണ് ഞാന്‍ മത്സരിക്കുന്നത് -ട്രംപ് പറഞ്ഞു. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപും മത്സരിക്കുമെന്ന ഊഹാപോഹം ഏറെയായി സജീവമായിരുന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയായ താന്‍ വീണ്ടും മത്സരിക്കുമെന്ന് അദ്ദേഹം തന്നെ പല തവണ സൂചന നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha