Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോളണ്ടില്‍ പതിച്ച മിസൈലുകള്‍ റഷ്യയുടേതല്ല; യുക്രൈനാണെന്ന് അമേരിക്ക

16 NOVEMBER 2022 10:21 PM IST
മലയാളി വാര്‍ത്ത

പോളണ്ടില്‍ പതിച്ച മിസൈലുകളെപ്പറ്റി തർക്കം. റഷ്യ തൊടുത്തുവിട്ടതാകാന്‍ സാധ്യതയില്ലെന്ന് അമേരിക്ക. റഷ്യന്‍ നിര്‍മ്മിത മിസൈലുകള്‍ തൊടുത്തുവിട്ടത് യുക്രൈനില്‍ നിന്നാണെന്നാണ് അമേരിക്കയുടെ പ്രാഥമിക വിലയിരുത്തല്‍. മിസൈലുകള്‍ റഷ്യയുടെ ഭാഗത്തുനിന്ന് വന്നതായിരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു.

യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും പതിനഞ്ച് മൈല്‍ അകലെയുള്ള ലൂബെല്‍സ്‌കി പ്രവിശ്യയിലെ പ്രവോഡോ ഗ്രാമത്തിലാണ് മിസൈല്‍ പതിച്ചത്.ആക്രമണത്തിന് പിന്നാലെ പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രേസ് ഡൂഡയുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ടെലഫോണില്‍ സംസാരിച്ചു. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതില്‍ അമേരിക്ക അനുശോചിച്ചു. പോളണ്ടിന് എല്ലവിധ സഹായങ്ങളും ബൈഡന്‍ വാഗ്ദാനം ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും അനുശോചനം അറിയിച്ചു.

റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുക്രൈനില്‍ നിന്നുള്ള രണ്ട് മിസൈലുകള്‍ പോളണ്ട് അതിര്‍ത്തിയില്‍ പതിച്ചത് എന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സൂചിപ്പിക്കുന്നത്. മിസൈല്‍ റഷ്യയില്‍ നിന്ന് തൊടുത്തതാകാന്‍ സാധ്യതയില്ലെന്നായിരുന്നു ബൈഡന്റെ പരാമര്‍ശം. വിഷയത്തില്‍ വ്യക്തത വരാതെ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

9മാസമായി തുടരുന്ന യുദ്ധത്തില്‍ യുക്രൈന്‍ സേനയും റഷ്യന്‍ നിര്‍മ്മിത ആയുധങ്ങള്‍ പ്രയോഗിക്കുന്നുണ്ട്. ഇതാണ് പോളണ്ടില്‍ പതിച്ച മിസൈല്‍ റഷ്യയുടേതാണെന്ന വിലയിരുത്തലിലേക്ക് എത്തിച്ചത്. അമേരിക്കന്‍ നിഗമനം ശരിവച്ച്‌ ബെല്‍ജിയവും രംഗത്തെത്തി. റഷ്യന്‍ ആക്രമണത്തെ ചെറുക്കുന്നതിനിടെ യുക്രൈന്‍ മിസൈല്‍ പോളണ്ട് അതിര്‍ത്തി ഗ്രാമത്തില്‍ പതിക്കുകയായിരുന്നു എന്ന് ബെല്‍ജിയം പ്രതിരോധ മന്ത്രി ലുഡിവിന്‍ ഡെഡോണ്ടര്‍ പ്രതികരിച്ചു.

പോളണ്ടില്‍ നടന്ന സ്‌ഫോടനത്തിന് കാരണം യുക്രൈന്‍ മിസൈല്‍ ആണെന്ന് റഷ്യയും പറഞ്ഞിരുന്നു. തങ്ങള്‍ ആക്രമണം നടത്തുന്നത് പോളണ്ട് അതിര്‍ത്തിയുടെ 35 കിലോമീറ്റര്‍ അകലെയാണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ചൊവ്വാഴ്ചയാണ് യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയില്‍ മിസൈല്‍ പതിച്ച്‌ രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ആക്രമണത്തിന് പുറകില്‍ റഷ്യയാണെന്ന് ആരോപിച്ചി നാറ്റോയും പോളണ്ടും രംഗത്തുവന്നിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാറ്റോ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലകളില്‍ വ്യോമ പ്രതിരോധം ശക്തമാക്കാന്‍ നാറ്റോ തീരുമാനം എടുത്തേക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (4 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (11 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (20 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (33 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (42 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (47 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends