Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇത് ഇന്ത്യക്കാർക്ക് മാത്രം...! ഇന്ത്യയ്ക്ക് അനുകൂല നീക്കവുമായി സൗദി അറേബ്യ, രാജ്യത്തേക്ക് പുതിയ തൊഴിൽ വിസയുമായി വരുന്നവർക്ക് ഡബിൾ ധമാക്ക

18 NOVEMBER 2022 04:10 PM IST
മലയാളി വാര്‍ത്ത

ലോകം ഇന്ത്യക്ക് പുറകെ ആണെന്നുള്ളതിന് മറ്റൊരു തെളിവ് കൂടെ പുറത്തു വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും വേണ്ടി മാത്രമായി പ്രതി വർഷം 3000 വിസകൾ പുറത്തിറക്കുമെന്ന് ബ്രിടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചത്. ഇന്ത്യയുമായുള്ള സവിശേഷ ബന്ധത്തിന് വേണ്ടി ആണിത് എന്ന് അദ്ദേഹം തന്നെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അടുത്തതായി ഇന്ത്യ അനുകൂല നീക്കവുമായി മുന്നോട്ട് വന്നിരിക്കുന്നത് സൗദി അറേബ്യ ആണ്

നവംബർ 17 2022 ൽ ഇന്ത്യയിലെ സൗദി എംബസ്സിയുടെ ഔദ്യോഗിക ട്വിറ്റർ പേജ് ഒരു പ്രസ്താവന ഇറക്കുകയുണ്ടായി. അത് ഇങ്ങനെയാണ്.സൗദി അറേബ്യയും റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്ത്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിവാക്കാൻ രാജ്യം തീരുമാനിച്ചു.

സൗദി അറേബ്യയിലേക്ക് പുതിയ തൊഴിൽ വിസയുമായി വരുന്നവർ വിസ സ്റ്റാമ്പിങ്ങിനു അപേക്ഷിക്കുമ്പോൾ കൂടെ പോലീസ് ക്ലിയറൻസ് സര്ടിഫിക്കറ്റ് അഥവാ പി സി സി യും കൂടി സമർപ്പിക്കേണ്ടത് ആയിരിന്നു. എന്നാൽ ഇന്ത്യൻ പൗരന്മാർക്ക് ഇത് വേണ്ടതില്ല എന്ന ഉത്തരവാണ് സൗദി ഭരണകൂടം ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇത് ഇന്ത്യൻ പൗരന്മാർക്ക് മാത്രം ബാധകം ആയ കാര്യം ആണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധവും തന്ത്രപരമായ പങ്കാളിത്തവും ശക്തി പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം

അതായത് ഏത് ഇന്ത്യൻ പൗരനും സൗദി വിസ നേടാൻ ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല എന്ന് ചുരുക്കം.ഇത് ഒരു അസാധാരണമായ നടപടിയാണ് എന്നതിൽ ഒരു സംശയവും ഇല്ല. ഏതൊരു വിദേശ രാജ്യവും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്, വരുന്നയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ല എന്ന് ഉറപ്പിക്കാനാണ്.ഇത് അങ്ങേയറ്റം സ്വാഭാവികവും, ന്യായീകരിക്ക തക്കതും ആണ്

ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് പോകുന്ന എല്ലാവരും ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവർ ആയിരിക്കും എന്ന് നമുക്ക് പോലും അഭിപ്രായം ഇല്ല,, അത് സാദ്ധ്യവും അല്ല. അങ്ങനെയിരിക്കെ ഇത്തരത്തിൽ ഒരിളവ് ഇന്ത്യൻ പൗരന്മാർക്ക് മാത്രമായി സൗദി ഭരണകൂടം നൽകുമ്പോൾ അതിൽ നിന്നും തന്നെ ഇന്ത്യക്ക് സൗദി അറേബ്യ നൽകുന്ന പ്രാധാന്യം വ്യക്തമാണ്

രാഷ്ട്രീയം , സുരക്ഷ, ഊർജം, വ്യാപാരം, നിക്ഷേപം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാംസ്കാരിക, പ്രതിരോധ മേഖലകൾ ഉൾപ്പെടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ-സൗദി അറേബ്യ ബന്ധം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് പാകിസ്ഥാന്റെ ഏറ്റവും അടുത്ത മിത്രമായിരുന്ന, പാകിസ്ഥാന് വേണ്ട എല്ലാ പിന്തുണയും നൽകിയിരുന്ന സൗദി അറേബ്യ ഇപ്പോൾ അവരുടെ തന്ത്ര പരമായ പങ്കാളി ആയി കാണുന്നത് ഇന്ത്യയെ ആണ്.

കോവിഡ് -19 പാൻഡെമിക് സമയത്തും ഇരു രാജ്യങ്ങളുടെയും പരസ്പരം സഹകരിച്ചു കൊണ്ടാണ് മുന്നോട്ട് പോയത്.സെപ്റ്റംബറിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സൗദി അറേബ്യ സന്ദർശിച്ചിരുന്നു, ഈ സമയത്ത് അദ്ദേഹം ഇന്ത്യ-സൗദി അറേബ്യ ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ വശങ്ങളും അവലോകനം ചെയ്യുകയും പ്രാദേശികവും ആഗോളവുമായ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു

വിദേശ കാര്യ മന്ത്രിയുടെ സന്ദർശന വേളയിൽ, ഭക്ഷ്യ സുരക്ഷ, ആരോഗ്യ സംരക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധ വ്യവസായം, വിനോദം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ധാരണ ആയിരിന്നു.അതെസമയം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അഥവാ പിസിസി സമർപ്പിക്കുന്നതിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിവാക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനത്തെ സൗദി അറേബ്യയിലെ ഇന്ത്യൻ മിഷൻ വ്യാഴാഴ്ച സ്വാഗതം ചെയ്തു.

ഈ ഇളവ് സൗദി അറേബ്യയിൽ താമസിക്കുന്ന 2 ദശലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ ആശ്വാസം നൽകുമെന്ന് എംബസി അറിയിച്ചു. ഇന്ത്യൻ പൗരന്മാരെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പിസിസി സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിന് നന്ദി അറിയിച്ചു കൊണ്ട് സൗദി അറേബ്യയിലെ ഇന്ത്യൻ മിഷൻ ട്വീറ്റ് ചെയ്യുകയുണ്ടായി .വിസ ആവശ്യങ്ങൾക്കായി പിസിസി സമർപ്പിക്കുന്നതിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ രാജ്യം ഒഴിവാക്കുമെന്ന് സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു,

സൗദി അറേബ്യ നിലവിൽ ഒരു പരിവർത്തന ഘട്ടത്തിൽ കൂടെയാണ് കടന്നു പോകുന്നത്. എണ്ണ പ്രാമുഖ്യമുള്ള സമ്പദ് വ്യവസ്ഥയിൽ നിന്നും, സമ്പദ് വ്യവസ്ഥയുടെ വൈവിധ്യ വൽക്കരണ ശ്രമങ്ങളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്.മാറുന്ന പുതിയ ലോക ക്രമത്തിൽ സൗദി അറേബ്യ അവരുടെ ഏറ്റവും വലിയ പങ്കാളികളിൽ ഒന്നായി കാണുന്നത് ഇന്ത്യയെ തന്നെയാണ്.

പ്രേത്യേകിച്ചും പ്രാദേശികമായി. പരസ്പരം ശത്രുക്കളായ രാജ്യങ്ങൾ തമ്മിൽ പോലും സഹവർത്തിത്തത്തോടെ മുന്നോട്ടു പോകുന്ന ഇന്ത്യൻ നയതന്ത്രത്തിന്റെ പ്രസക്തി നാൾക്കു നാൾ കൂടി വരുന്നതാണ് നമ്മൾ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ തെളിവാണ് സൗദി അറേബ്യയുടെ ഈ നടപടി. എങ്കിലും ലോക രാജ്യങ്ങളുടെ ഭാഗത്തു നിന്നും ഇനിയും വരും കാലങ്ങളിൽ ഇത്തരത്തിലുള്ള അനവധി നടപടികൾ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (13 minutes ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (51 minutes ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (1 hour ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (2 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (3 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (4 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (4 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (4 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (5 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (5 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (5 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (5 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (6 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (6 hours ago)

Malayali Vartha Recommends