ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകർ; കോബ്രാ സ്റ്റൈലിൽ ഉപ്പ് വിതറുന്ന തുര്‍ക്കിഷ് ഷെഫ് നുസ്രെത് ഗോക്‌ചെയുടെ പ്രത്യേക രീതിയിലുള്ള ഇറച്ചിമുറിക്കലും ഉപ്പ് വിതറലുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്, ഗോക്‌ചെയുടെ അബുദാബിയിലെ റെസ്റ്റോറന്റ് ബിൽ കണ്ടാൽ കണ്ണുതള്ളും, 1.36 കോടി രൂപയുടെ ഭക്ഷണം കഴിക്കാൻ തയ്യാറാണോ!!!

സമൂഹമാധ്യമങ്ങളിൽ ഹിറ്റായി നിൽക്കുന്ന ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകരുള്ള തുര്‍ക്കിഷ് ഷെഫാണ് നുസ്രെത് ഗോക്‌ചെ. കോബ്രാ സ്റ്റൈലിൽ ഉപ്പ് വിതറി ആരാധകരെ കയ്യിലെടുത്ത ഇയാൾ സോൾട്ട് ബേ എന്ന ഇരട്ടപ്പേരിലാണ് അറിയപ്പെടുന്നത്. Nusr-Et സ്റ്റീക്ക് ഹൗസ് എന്ന പേരിൽ നിരവധി രാജ്യങ്ങളിൽ ഈ റസ്റ്റോറന്റ് ശൃംഖല വളർന്നിരിക്കുകയാണ്. ഗോക്‌ചെയുടെ പ്രത്യേക രീതിയിലുള്ള ഇറച്ചിമുറിക്കലും ഉപ്പ് വിതറലുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് അബുദാബിയിലെ തങ്ങളുടെ റസ്റ്റോറന്റിൽ നിന്നുള്ള ബില്ലാണ് ഗോക്‌ചെ ഷെയര്‍ ചെയ്തിരിക്കുന്നത്. ബില്ലിലെ തുക കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.
അതോടൊപ്പം തന്നെ 1.36 കോടി രൂപയുടെ ബില്ലാണ് ഗോക്‌ചെ പങ്കുവെച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ വൈന്‍, സോൾട്ട് ബേയുടെ പ്രസിദ്ധമായ സ്വര്‍ണം പൂശിയ ഇസ്താംബുള്‍ സ്റ്റീക്ക് എന്നിവയ്ക്കാണ് ബില്ലില്‍ ഏറ്റവും കൂടുതല്‍ തുക കാണിച്ചിരിക്കുന്നത്. ഗുണമേന്മ ഒരിക്കലും ചെലവേറിയതല്ല എന്ന കാപ്ഷനോടെയാണ് ബില്ലിന്റെ ചിത്രം ഗോക്‌ചെ സാമൂഹ്യമാധ്യമങ്ങളിൽ ഷെയര്‍ ചെയ്തിരിക്കുന്നത്.
എന്നാൽ ബില്ലിലെ തുക കണ്ട് കടുത്ത വിമര്‍ശനങ്ങളാണ് പുറത്ത് വരുന്നത്. ഇത്രയും പണമുണ്ടെങ്കിൽ ഒരു ഗ്രാമത്തിന്റെ തന്നെ പട്ടിണി മാറ്റാം എന്നാണ് പലരും കമന്റായി കുറിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. സാൾട്ട് ബേ തന്റെ ജീവനക്കാർക്ക് ശരിയായ ശമ്പളം നൽകുകയില്ലെന്നും പ്രശസ്തി മുതലെടുത്ത് പണം സമ്പാദിക്കുകയാണ് ഇയാളെന്നും പലരും ആരോപിക്കുന്നുണ്ട്. അബുദാബിക്ക് പുറമേ ദോഹ, ന്യൂയോർക്ക്, മിയാമി, ദുബായ്, ഇസ്താംബുൾ തുടങ്ങിയ സ്ഥലങ്ങളിലും നുസ്രെത് ഗോക്‌ചെയ്ക്ക് റെസ്റ്റോറന്റുകൾ ഉണ്ട്.
https://www.facebook.com/Malayalivartha
























