തേച്ചിട്ട് പോയ കാമുകന് ഇതിലും വലിയ പണി നല്കാനില്ല; ഐ സേ ദിസ് വിത്ത് ലവ് വൈറൽ

തേച്ചിട്ട് പോയ കാമുകന് എട്ടിന്റെ പണികൊടുത്ത യുവതിയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ താരമാകുന്നത്. ലോസ് എയ്ഞ്ചല്‍സില്‍ നിന്നുള്ള പോപ്പ് ഗായികയും ഗാനരചയിതാവുമായ ഇസ എന്ന 25 -കാരിയാണ് കാമുകനോട് മധുരപ്രതികാരം ചെയ്തത്. തന്റെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ തേടിപ്പോയ കാമുകന്റെ വീടിന് മുന്നില്‍ തന്റെ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചാണ് യുവതിയുടെ പ്രതികാരം.
"ഐ സേ ദിസ് വിത്ത് ലവ്" എന്ന ക്യാപ്ഷനോടെയാണ് യുവതി സ്വന്തം പടം ഫ്‌ലക്‌സ് അടിച്ചത്. കാമുകന്‍ പുതിയ കാമുകിയോടൊപ്പം താമസിക്കുന്ന വീടിന് മുന്നിലും പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും മറ്റും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ കൊണ്ട് നിറച്ചിട്ടുണ്ട്. ഈ വീഡിയോ യുവതി തന്നെ ടിക്ക് ടോക്കില്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയ്‌ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
കാമുകന്‍ ഉപേക്ഷിച്ച് പോയതില്‍ തനിക്ക് ഒരു വിഷമവുമില്ലെന്നും എന്നാല്‍ അയാള്‍ക്ക് ഇതൊരു നഷ്ടമായിതോന്നണമെന്നും യുവതി പറഞ്ഞു. അതുകൊണ്ടാണ് താന്‍ ഇത്തരത്തില്‍ പ്രതികാരം ചെയ്തത് എന്നും യുവതി പറയുന്നുണ്ട്.
https://www.facebook.com/Malayalivartha
























