വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ... ജപ്പാന്‍ തീരത്ത് നിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള പ്രദേശത്തേക്ക് ഇന്ന് പുലര്‍ച്ചെ നാലിന് ഉത്തര കൊറിയ മൂന്ന് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു

വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. ജപ്പാന്‍ തീരത്ത് നിന്ന് 200 നോട്ടിക്കല്‍ മൈല്‍(370 കിലോമീറ്റര്‍) അകലെയുള്ള പ്രദേശത്തേക്ക് ഇന്ന് പുലര്‍ച്ചെ നാലിന് ഉത്തര കൊറിയ മൂന്ന് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു.
കൊറിയന്‍ തലസ്ഥാനമായ പ്യോഗ്യാംഗിലെ സൈനിക കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. 100 കിലോമീറ്റര്‍ ഉയരത്തിലേക്ക് കുതിച്ച ശേഷമാണ് 350 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് മിസൈലുകള്‍ എത്തിച്ചേര്‍ന്നത്.
കൊറിയന്‍ മിസൈല്‍ പരീക്ഷണത്തിന്റെ സൂചനകള്‍ ലഭിച്ചതോടെ മേഖലയില്‍ കൂടി പറക്കുന്ന വിമാനങ്ങള്‍ക്കും കടലിലെ യാനങ്ങള്‍ക്കും ജപ്പാന്‍ അപകട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























