മെക്‌സിക്കോയില്‍ ജയിലില്‍ വെടിവയ്പ്പ്; 14 പേർ മരിച്ചു; 24 തടവുകാര്‍ ജയില്‍ ചാടി; ജയിലിൽ നാഷണല്‍ ഗാര്‍ഡിനെയും പൊലീസിനെയും വിന്യസിച്ച് അധികൃതർ

മെക്‌സിക്കോ സിറ്റിയിലെ ജയിലില്‍ വെടിവയ്പ്. മെക്‌സിക്കോയിലെ സ്യൂഡാസ് വാറസിലെ ജയിലിലാണ് വെടിവയ്പ് ഉണ്ടായത്. ഇതിൽ 14 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
അതേസമയം വെടിയുതിര്‍ത്തത് തോക്കുമായി ജയിലിനുള്ളില്‍ കടന്നവരെന്ന് മേയര്‍ വ്യക്തമാക്കി. നിലവിൽ 24 തടവുകാര്‍ ജയിലില്‍ ചാടിയതായാണ് റിപ്പോര്‍ട്ട്. തുടർന്ന് ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും നാഷണല്‍ ഗാര്‍ഡിനെയും പൊലീസിനെയും സംഭവ സ്ഥലത്ത് വിന്യസിച്ചതായും അധികൃതര്‍ പറയുന്നു. മാഫിയ പ്രവര്‍ത്തനം സജീവമാണെന്നത് കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലമാണ് സ്യൂഡാസ് വാറസ്.
https://www.facebook.com/Malayalivartha
























