മെക്‌സിക്കോ സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ ചീഫ് ജസ്റ്റീസ് ചുമതലയേറ്റു

മെക്‌സിക്കോ സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ ചീഫ് ജസ്റ്റീസ് ചുമതലയേറ്റു. പതിന്നൊന്നംഗ കോടതിയുടെ മേധാവിയായി ജസ്റ്റീസ് നോര്‍മ ലൂസിയ പിനയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ചീഫ് ജസ്റ്റീസായിരുന്ന അര്‍തുറോ സാല്‍ദിവറിന്റെ കാലാവധി അവസാനിച്ചതോടെയാണ് ജസ്റ്റീസ് ലൂസിയ പിന ചുമതലയേറ്റത്. അഞ്ചിനെതിരെ ആറ് വോട്ടുകള്‍ നേടിയാണ് നോര്‍മ ലൂസിയ തെരഞ്ഞെടുക്കപ്പെട്ടത്. ചീഫ് ജസ്റ്റീസിന്റെ കാലാവധി നാലു വര്‍ഷമാണ്.
"
https://www.facebook.com/Malayalivartha
























