യെമന്‍ തലസ്ഥാനത്ത് സൗജന്യ ഭക്ഷണവിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 85 ആയി.... നൂറു കണക്കിന് പേര്‍ക്ക് പരുക്ക്

യെമന്‍ തലസ്ഥാനത്ത് സൗജന്യ ഭക്ഷണവിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 85 ആയി. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. മരിച്ചവരിലും പരിക്കേറ്റവരിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.
സനയിലെ ബാബ് അല്‍-യെമന്‍ ജില്ലയിലെ ഒരു സ്‌കൂളിലാണ് സൗജന്യ ഭക്ഷണം ഉള്‍പ്പടെയുള്ള സഹായങ്ങള്‍ വിതരണം ചെയ്യാനുള്ള കേന്ദ്രം സ്ഥാപിച്ചിരുന്നത്. ഇവിടേയ്ക്ക് വന്‍തോതില്‍ ആളുകള്‍ എത്തിയതാണ് ദുരന്തത്തിനിടയാക്കിയത്.
തിരക്ക് നിയന്ത്രിക്കാനുള്ള ഒരു ക്രമീകരണവും ഇവിടെ ഏര്‍പ്പെടുത്തിയിരുന്നില്ല. ഏറെപ്പേരും ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. അപകടത്തിന്റെ വാര്‍ത്ത പരന്നതോടെ ബന്ധുക്കളെ തിരക്കി കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തിയത് സ്ഥിതി കൂടുതല്‍ വഷളാക്കി. ഇത് രക്ഷാപ്രവര്‍ത്തനത്തെപ്പോലും ബാധിച്ചിരിക്കുകയാണ്.
ഒടുവില്‍ സൈന്യം നിയന്ത്രണം ഏറ്റെടുത്തശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായത്. സഹായങ്ങള്‍ വിതരണം ചെയ്തത് അനുമതി ഇല്ലാതെയായിരുന്നുവെന്നും ഉത്തരവാദികളായവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അധികൃതര്‍ .
"
https://www.facebook.com/Malayalivartha





















