പ്രശസ്ത ഹോളിവുഡ് നടനും ആക്ടിവിസ്റ്റുമായ ഹാരി ബെലഫോണ്ട് അന്തരിച്ചു....

പ്രശസ്ത ഹോളിവുഡ് നടനും ആക്ടിവിസ്റ്റുമായ ഹാരി ബെലഫോണ്ട്(96) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ(അമേരിക്കന്‍ സമയം) ന്യൂയോര്‍ക്കിലെ വസതിയില്‍ ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്.
'കിംഗ് ഓഫ് കലിപ്‌സോ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ബെലഫോണ്ട്, 1950-കളിലെ സംഗീത ആല്‍ബങ്ങളിലൂടെയാണ് പ്രശസ്തനായത്.
1956-ല്‍ പുറത്തിറങ്ങിയ 'കാലിപ്‌സോ' എന്ന ആല്‍ബം ഒരു മില്യണ്‍ കോപ്പികള്‍ വിറ്റ ആദ്യ സിംഗിള്‍ ആര്‍ടിസ്റ്റ് ആല്‍ബമാണ്. തൊട്ടുപിന്നാലെ എത്തിയ കരീബീയന്‍ താളത്തിലുള്ള 'ബനാന ബോട്ട്' ബെലഫോണ്ടിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്ത് യുഎസ് നേവിയില്‍ സേവനമനുഷ്ഠിച്ച ബെലഫോണ്ട്, ബ്ലാക് ആന്‍ഡ് വൈറ്റ് കാലത്ത് ഹോളിവുഡില്‍ കാലുറപ്പിച്ച ആദ്യ കറുത്ത വര്‍ഗക്കാരനായ താരമാണ്.
1954ല്‍ പുറത്തിറങ്ങിയ 'ഐലന്‍ഡ് ഇന്‍ ദ സണ്‍' എന്ന ചിത്രത്തില്‍ പ്രശസ്ത നടി യോവാന്‍ ഫോണ്ടെയന്റെ നായകനായിരുന്നു ബെലഫോണ്ട്. കറുത്ത വര്‍ഗക്കാരനായ ബെലഫോണ്ട് ഫോണ്ടെയ്‌നൊപ്പം അഭിനയിക്കുന്നതില്‍ പ്രകോപിതരായ ജനക്കൂട്ടം ചില സ്ഥലങ്ങളിലെ സിനിമാ തീയേറ്ററുകള്‍ തീ വച്ച് നശിപ്പിച്ചിട്ടുണ്ടായിരുന്നു. 1960കളില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയറിനൊപ്പം വര്‍ണവിവേചനത്തിനെതിരെ പൊരുതിയ ബെലഫോണ്ട്, നെല്‍സണ്‍ മണ്ടലയുടെ പോരാട്ടങ്ങള്‍ക്കും ഏറെ പിന്തുണ നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha





















