Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

റഷ്യന്‍ എണ്ണ ചൈന വന്‍തോതില്‍ ഇറക്കുമതി ചെയ്ത് തുടങ്ങിയതോടെ ഇന്ത്യയ്ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ റഷ്യ റദ്ദാക്കി .. ചൈനയുടെ സഹായം ഉറപ്പ് ലഭിച്ചതോടെ ഇന്ത്യയ്ക്കുള്ള ‘സൗജന്യം’ വെട്ടികുറച്ചിരിക്കുകയാണ് റഷ്യ.

30 APRIL 2023 06:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ കഴിഞ്ഞ കാലങ്ങളേക്കാൾ റെക്കാഡ് ഉയർച്ചയാണ് രേഖപ്പെടുത്തിയത്..ഉക്രെയ്നിലെ അധിനിവേശത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതോടെ  പല രാജ്യങ്ങളും റഷ്യൻ എണ്ണയും വാതകവും ഒഴിവാക്കി . എന്നാൽ ഇന്ത്യ റഷ്യൻ എണ്ണയുടെ ഇറക്കുമതി കൂട്ടി ...റഷ്യൻ ക്രൂഡ് വിപണിയിൽ നിന്ന് പ്രത്യേക വിലക്കിഴിവിൽ ആണ് റഷ്യ ഇന്ധനം ഇറക്കുമതി ചെയ്യുന്നത്

എന്നാൽ ഇപ്പോൾ  ചൈനയുടെ സഹായം ഉറപ്പ് ലഭിച്ചതോടെ ഇന്ത്യയ്ക്കുള്ള ‘സൗജന്യം’ വെട്ടികുറച്ചിരിക്കുകയാണ്  റഷ്യ. ചൈന റഷ്യന്‍ എണ്ണ വന്‍തോതില്‍ ഇറക്കുമതി ചെയ്ത് തുടങ്ങിയതോടെ ഇന്ത്യയ്ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ റഷ്യ റദ്ദാക്കുകയായിരുന്നു. അടുത്തമാസം മുതല്‍ റഷ്യ അടക്കമുള്ള എണ്ണ കയറ്റുമതി രാജ്യങ്ങള്‍ (ഒപെക് പ്ലസ്) ഉത്പാദനം പ്രതിദിനം 1.16 മില്യണ്‍ ബാരല്‍ വീതം കുറയ്ക്കുമെന്നും അറിയിച്ചിരുന്നു.
 മേയ് ഒന്ന് മുതൽ ഈ വർഷം അവസാനം വരെയായിരിക്കും നിയന്ത്രണം എന്നാണ് വ്യക്തമാകുന്നത്. രാജ്യാന്തരവിപണയിൽ എണ്ണയുടെ വില സ്ഥിരത നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് ഉത്പാദനം കുറയ്ക്കുന്നതെന്നാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ വിശദീകരണം.

വിപണിയില്‍ ആവശ്യക്കാര്‍ കുതിച്ച് ഉയരുമെന്ന് കണ്ടാണ് റഷ്യയുടെ ഈ പിന്മാറ്റം. എന്നാല്‍, തുടര്‍ച്ചയായ അഞ്ചാംമാസവും റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താവ് എന്ന സ്ഥാനം ഇന്ത്യ ഈമാസവും നിലനിര്‍ത്തിയിട്ടുണ്ട്. വിലയിലെ ആനുകൂല്യം കുറഞ്ഞതോടെ ഫെബ്രുവരിയെ അപേക്ഷിച്ച് ഇറക്കുമതിയിലെ വളര്‍ച്ച ഏപ്രിലില്‍ ഒരു ശതമാനം മാത്രമാണ്. പ്രതിദിനം 1.63 മില്യണ്‍ ബാരലായാണ് ഈമാസം ഇറക്കുമതി വര്‍ദ്ധിച്ചത്.

റഷ്യ-യുക്രെയിന്‍ യുദ്ധം മുറുകിയതോടെ യൂറോപ്പും അമേരിക്കയും റഷ്യന്‍ ക്രൂഡോയിലിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യയും ചൈനയുമടക്കമുള്ള വന്‍കിട ഇറക്കുമതി രാജ്യങ്ങളെ ഡിസ്‌കൗണ്ടുമായി റഷ്യ സമീപിച്ചത്. ബാരലിന് 15-20 ഡോളര്‍ വരെ വിലക്കുറവാണ് റഷ്യ ഇന്ത്യയ്ക്ക് ഇന്ധം നല്‍കിയിരുന്നത്.

ഇത് പ്രയോജനപ്പെടുത്തി ഇന്ത്യ വന്‍തോതില്‍ റഷ്യന്‍ ക്രൂഡോയില്‍ വാങ്ങിക്കുകയും ചെയ്തു. റഷ്യയുമായുള്ള ഇടപാടില്‍ നിന്ന് പിന്‍വാങ്ങണമെന്ന് അമേരിക്കയും യൂറോപ്പും ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഇറക്കുമതിയുമായി ഇന്ത്യ മുന്നോട്ട് പോകുകയായിരുന്നു.

ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ ഇറക്കുമതിയില്‍ ഏറെ പിന്നിലായിരുന്ന റഷ്യ, ഇതോടെ കഴിഞ്ഞവര്‍ഷം (202223) മറ്റ് രാജ്യങ്ങളെ പിന്തള്ളി ഒന്നാമതുമെത്തി. ഇറാക്കും സൗദിയും ഉള്‍പ്പെടുന്ന ഒപെക്കില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി രണ്ട് ദശാബ്ദത്തിലെ ഏറ്റവും വലിയ താഴ്ചയിലും എത്തിയിരുന്നു.  റഷ്യയില്‍ നിന്ന് ഡിസ്‌കൗണ്ട് നിരക്കില്‍ വന്‍തോതില്‍ ക്രൂഡോയില്‍ ലഭിച്ചതില്‍ ഏറ്റവും നേട്ടം കൊയ്തത് ഇന്ത്യയിലെ എണ്ണവിതരണ കമ്പനികളാണ്. നേട്ടമായിട്ടുണ്ട്. ഈ നേട്ടം ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ എണ്ണവിതരണ കമ്പനികള്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ഒരുവര്‍ഷത്തിന് മേലെയായി പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്.

ലോകത്തിലെ മൊത്തം അസംസ്‌കൃത എണ്ണ ഉൽപ്പാദനത്തിന്റെ 40 ശതമാനം ഒപെക് ഗ്രൂപ്പിന്റെ സംഭാവനയാണ്. സൗദി അറേബ്യ പ്രതിദിനം 500,000 ബാരലും ഇറാഖ് 211,000 ബാരലും ഉത്പാദനം കുറയ്ക്കുമെന്നാണ് അറിയിച്ചത്. യു എ ഇ, കുവൈറ്റ്, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളും എണ്ണ ഉത്പാദനം വെട്ടി കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം,പ്രതിദിനം അരലക്ഷം ബാരൽ വെട്ടിക്കുറയ്ക്കുന്നത് വർഷാവസാനം വരെ നീട്ടുമെന്ന് റഷ്യയും അറിയിച്ചിട്ടുണ്ട്. എണ്ണ വിപണിയുടെ സുസ്ഥിരതയെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടിയാണ് ഈ നീക്കമെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു.

എണ്ണ ഇറക്കുമതിയിൽ മൂന്നാമത്തെ വലിയ രാജ്യമായ ഇന്ത്യ, ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 70 ശതമാനത്തിലധികം ഒപെക്കിനെയും അതിന്റെ അനുബന്ധ രാജ്യങ്ങളെയുമാണ് ആശ്രയിക്കുന്നത്. അതിനാൽ തന്നെ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. ഇതിനിടയിലാണ് റഷ്യൻ എണ്ണയുടെ വില ഇന്ത്യയിൽ കൂടുന്നത്

അതേസമയം റഷ്യയ്ക്കും തിരിച്ചടി വന്നുകഴിഞ്ഞു ..റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്ത് യൂറോപ്യന്‍ യൂണിയന്‍. എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ശതമാനവും നിര്‍ത്തലാക്കാനാണ് തീരുമാനം.


കഴിഞ്ഞ ദിവസം  ബ്രസല്‍സില്‍ വെച്ച് നടക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിവസമായിരുന്നു ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ ആണ് തീരുമാനം പുറത്തുവിട്ടത്.

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക, റഷ്യയുടെ വരുമാന മാര്‍ഗങ്ങള്‍ക്ക് തടയിടുക എന്നിവയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് പറഞ്ഞു.
”യൂറോപ്യന്‍ യൂണിയനിലേക്ക് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് കൊണ്ടുള്ള കരാറായി. റഷ്യയില്‍ നിന്നുള്ള മൂന്നില്‍ രണ്ട് ഭാഗത്തേക്കാളധികം എണ്ണ ഇതില്‍ ഉള്‍പ്പെടും.  ഇതുവഴി റഷ്യയുടെ യുദ്ധ മെഷീന് വേണ്ട സാമ്പത്തിക സ്രോതസില്‍ വലിയ ഇടിവുണ്ടാകും. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് മേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുക,” എന്ന് ചാള്‍സ് മൈക്കല്‍ ട്വീറ്റ് ചെയ്തു.


റഷ്യന്‍ സ്‌റ്റേറ്റ് ഉടമസ്ഥതയിലുള്ള മൂന്ന് ബ്രോഡ്കാസ്റ്റര്‍മാരെ നിരോധിക്കുക, ഉക്രൈനിലെ യുദ്ധ കുറ്റകൃത്യങ്ങളില്‍ ഉത്തരവാദികളായ റഷ്യക്കാരെ നിരോധിക്കുക എന്നീ നടപടികളിലേക്കും ഇ.യു ഇതിനൊപ്പം കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (3 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (3 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (3 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (4 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (4 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (4 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (4 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (4 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (5 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (8 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (8 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (8 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (9 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (10 hours ago)

Malayali Vartha Recommends