Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ചൈനയ്ക്ക് കുഞ്ഞുങ്ങളെ വേണ്ട !വളർത്താൻ കാശില്ല ...നിർബന്ധിത ഗർഭഛിദ്രംചൈനയ്ക്ക് മാപ്പ് നല്‍കുമോ അവർ...ജനന നിരക്ക് കുറഞ്ഞതിന് പിന്നിൽ ...

02 MAY 2023 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ചൈനയിൽ നവജാത ശിശുക്കളുടെ എണ്ണം കുറഞ്ഞുവരികയാണ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയിരുക്കുന്നത്. 9.56 ദശലക്ഷം കുഞ്ഞുങ്ങളാണ് കഴിഞ്ഞ വർഷം ജനിച്ചത്.

 

 

 

വികസിത രാജ്യമെന്ന് സ്വയം വിശേഷിപ്പിക്കുമ്പോവും മനുഷ്യത്വ രഹിതമായ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ പ്രഥമസ്ഥാനമാണ് ചൈനയ്‌ക്കുള്ളത്. ഇതിന് പിന്നാലെ കുഞ്ഞുങ്ങളെ വളർത്താൻ ഏറ്റവും ബുദ്ധിമുട്ടുള്ള രണ്ടാമത്തെ രാജ്യമെന്ന ഖ്യാതിയും ചൈന സ്വന്തമാക്കി. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

ചൈനയിൽ ഒരു കുട്ടിയെ വളർത്തുന്നതിനുള്ള ചെലവ് പ്രതിശീർഷ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 6.9 ശതമാനമാണ്. ഇക്കാര്യത്തിൽ ദക്ഷിണ കൊറിയയാണ് ഒന്നാം സ്ഥാനത്ത്. 18 വയസ്സ് വരെ ഒരു കുട്ടിയെ വളർത്തുന്നതിനുള്ള ചെലവ് അതിന്റെ പ്രതിശീർഷ ജിഡിപിയുടെ 7.79 ഇരട്ടിയാണ്.

 

 

റിപ്പോർട്ട് പ്രകാരം, അമ്മയായ സ്ത്രീകളിൽ 77.4 ശതമാനം പേരും ‘ഭാരിച്ച സാമ്പത്തിക ബാധ്യതകൾ’ നേരിടുന്നുണ്ട്. അതിനാൽ തന്നെ ചൈനയിലെ നല്ലൊരു ശതമാനം പേരും കുട്ടികൾ വേണ്ടെന്ന് നിലപാടാണ് സ്വീകരിക്കുന്നത്.

ഒരു കുട്ടിയെ ജനനം മുതൽ 17 വയസ്സ് വരെ വളർത്തുമ്പോൾ ദമ്പതികൾക്ക് ശരാശരി 485,000 യുവാൻ (69,430 യുഎസ് ഡോളർ) ചെലവഴിക്കേണ്ടി വരുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു കുട്ടിയെ കോളേജ് ബിരുദം വരെ വളർത്തുന്നതിനുള്ള ചെലവ് ഏകദേശം 627,000 യുവാൻ ആണ്.

 

 

 

 

1979ലാണ് ചൈന ‘ഒരു കുട്ടി മാത്രം’ എന്ന കർശന നയം കൊണ്ടുവന്നത്. 35 വർഷം ഇതു തുടർന്നു. നിയമലംഘനത്തിനു കനത്ത പിഴയായിരുന്നു ശിക്ഷ. ചിലർക്കു ജോലി നഷ്ടമായി. മറ്റു ചില കേസുകളിൽ നിർബന്ധിത ഗർഭഛിദ്രവും നടന്നു. ഒരു കുട്ടി നയം ചൈനയിൽ പെൺശിശുനിരക്കു കുറച്ചുവെന്നും ആക്ഷേപമുയർന്നു. 2015ൽ രണ്ടു കുട്ടികൾ ആവാമെന്ന നയം സർക്കാർ പ്രഖ്യാപിച്ചെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ജനനനിരക്കിൽ വളർച്ച ഉണ്ടായില്ലെന്നാണു കണക്കുകൾ. മാത്രമല്ല ഇതിനു മുൻപ് നിർബന്ധിത വന്ധ്യം കരണത്തിനും ഗർഭഛിദ്രം വിധേയരാകേണ്ടിവന്നവർ സർക്കാരിനെതിരെ വിമർശനങ്ങളും ഉയർത്തുന്നു

 

 

കർശന ജനനനിയന്ത്രണമുണ്ടാക്കിയ സാമൂഹിക പ്രത്യാഘാതങ്ങൾ ചെറുതല്ല. കുടുംബങ്ങൾ അനുഭവിച്ച കടുത്ത മാനസികവ്യഥകളും പീഡനങ്ങളും സംബന്ധിച്ച ഒട്ടേറെ വെളിപ്പെടുത്തലുകളാണു പുതിയ പ്രഖ്യാപനത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വന്നത്. രണ്ടാം കുഞ്ഞിനെ ഗർഭം ധരിച്ച ഫെങ് ജാംമേ, താൻ ഏഴാം മാസം നിർബന്ധിത ഗർഭഛിദ്രത്തിനു വിധേയയായ സംഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. രണ്ടാം ഗർഭത്തിനു പിഴത്തുക അടയ്ക്കാനില്ലാതെ വന്നതോടെയാണിത്.

കുടുംബാസൂത്രണ ഉദ്യോഗസ്ഥർ വരുമ്പോൾ രണ്ടാം കുട്ടിയായ തന്നെ മാതാപിതാക്കൾ കുളത്തിൽ ഒളിപ്പിക്കാറുണ്ടെന്നായിരുന്നു ജിയാ ഷുവായിയുടെ വെളിപ്പെടുത്തൽ. പിഴ അടയ്ക്കുന്നില്ലെങ്കിൽ വീടൊഴിപ്പിച്ചുള്ള ജപ്തിയായിരുന്നു അക്കാലത്തു ഗ്രാമീണ മേഖലയിലെ ശിക്ഷാനടപടിയെന്നും ഷുവായ് പറഞ്ഞു. ഒരു കുട്ടി നയം ലംഘിച്ചതിനു പ്രശസ്ത ചലച്ചിത്രകാരൻ ഷാങ് ഈമോയും ഭാര്യയും 12 ലക്ഷം ഡോളറാണു പിഴയടയ്ക്കേണ്ടിവന്നത്.

 

 

 

പല തലമുറകളായി സഹോദരങ്ങളില്ലാതെ ജീവിച്ചുശീലമായവരാണു ചൈനയിലെ ജനങ്ങൾ. ഒരു കുട്ടി ജീവിതം സാമൂഹിക ശീലമായി മാറിയതിനാൽ പുതിയ തലമുറ വലിയ കുടുംബത്തിനായി ആഗ്രഹിക്കുന്നില്ലെന്നാണു നിരീക്ഷണം. കൂടുതൽ കുട്ടികളെ വളർത്താനായി വരുമാനം പങ്കിടുന്നതിനേക്കാൾ ഉചിതം ഒരു കുട്ടിയെ ശ്രദ്ധാപൂർവം വളർത്തുന്നതാണെന്ന കാഴ്ചപ്പാടാണു യുവാക്കൾക്കുള്ളതെന്നു ബിബിസിയുടെ ചൈന കറസ്പോണ്ടന്റ് സ്റ്റീഫൻ മക്ഡോണൽ ബെയ്ജിങ്ങിൽനിന്ന് എഴുതുന്നു.

വിവാഹിതരായവരിൽ പലർക്കും ഒരു കുട്ടിതന്നെ വേണമെന്നില്ല. മേയിൽ പ്രസിദ്ധീകരിച്ച ചൈനയുടെ സെൻസസ് പ്രകാരം കഴിഞ്ഞ വർഷം ജനിച്ചത് 1.2 കോടി കുഞ്ഞുങ്ങളാണ്- തലേ വർഷങ്ങളേക്കാൾ ഏറ്റവും കുറവാണിത്, 2016ൽ ജനനനിരക്ക് 1.8 കോടിയായിരുന്നു. 1960കൾ മുതലുള്ള കണക്കെടുത്താൽ ഏറ്റവും കുറഞ്ഞ ജനനനിരക്കാണു കഴിഞ്ഞ വർഷത്തേത്. വർഷം തോറും 15 ശതമാനം വരെ കുറവ്.

 

 

വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നേറിയ ചൈനീസ് വനിതകള്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്വയം പര്യാപ്തരാണ്. അതുകൊണ്ടു തന്നെ വിവാഹം കുടുംബം കുഞ്ഞുങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ പുതുതലമുറയിലെ പല പെണ്‍കുട്ടികളും ബാധ്യതയായാണ് കരുതുന്നത്. ഇപ്പോൾ മൂന്നു മക്കള്‍ ദമ്പതികള്‍ക്ക് അനുവദിക്കുന്ന രീതിയില്‍ ജനസംഖ്യ-കുടുംബാസൂത്രണ നിയമം ചൈന പുതുക്കിയിട്ടുണ്ട് .. എന്നാല്‍ ഉയരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവും കുഞ്ഞുങ്ങൾ വേണ്ട എന്ന നിലപാടിലേക്ക് ചൈനീസ് കുടുംബങ്ങൾ എത്തിയിരിക്കുകയാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (3 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (3 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (3 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (4 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (4 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (4 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (4 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (4 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (5 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (8 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (8 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (8 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (9 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (10 hours ago)

Malayali Vartha Recommends