അച്ഛന്റെ തോക്ക് ഉപയോഗിച്ച് പതിനാലുകാരന്‍ കൊലപ്പെടുത്തിയത് എട്ട് വിദ്യാര്‍ത്ഥികളെയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും

സെര്‍ബിയയില്‍ സ്‌കൂളില്‍ അച്ഛന്റെ തോക്ക് ഉപയോഗിച്ച് പതിനാലുകാരന്‍ കൊലപ്പെടുത്തിയത് എട്ട് വിദ്യാര്‍ത്ഥികളെയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും. ബെല്‍ഗ്രേഡിലെ സ്‌കൂളില്‍ പതിനാല് വയസുകാരനാണ് വെടിവയ്പ് നടത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛന്റെ തോക്കുമായാണ് ഇയാള്‍ സ്‌കൂളിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉദ്ദേശമോ കാരണോ വ്യക്തമായിട്ടില്ല. വെടിവയ്പില്‍ ആറ് കുട്ടികള്‍ക്കും അധ്യാപികയ്ക്കും പരിക്കേറ്റു. തോക്ക് വയ്ക്കാന്‍ നിയന്ത്രങ്ങളുള്ള സെര്‍ബിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ അപൂര്‍വ്വമാണ്.
അതേസമയം 15 വയസുകാരനായ ബാലന്‍ ഓടിച്ച വാഹനമിടിച്ച് 11 വയസുകാരിയായ പെണ്‍കുട്ടി മരിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. തിങ്കളാഴ്ച നല്ലൂരിനു സമീപം, കാറില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന 15 വയസുകാരന്റെ കാറാണ് നിയന്ത്രണം വിട്ട് പെണ്‍കുട്ടിയെ ഇടിച്ചത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഇടിച്ചത്. ആണ്‍കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു.
തേനി സ്വദേശികളായ ആദിനാരായണന്റെയും ഗോമതിയുടെയും മകളാണ് മരിച്ച ദീപിക. സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ ഇവരുടെ മൂന്ന് മക്കളും പിതാവിന്റെ റെസ്‌റ്റോറന്റില്‍ പോവാറുണ്ടായിരുന്നു. ഇങ്ങനെ ദീപിക റെസ്‌റ്റോറന്റിലേക്ക് പോകുന്നതിനിടെയാണ് കുട്ടി കാറിടിച്ച് മരിച്ചത്. നാട്ടുകാര്‍ ഓടിക്കൂടി ഡ്രൈവറെ മര്‍ദിക്കാനൊരുങ്ങിയപ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ ആണ്‍കുട്ടിയെ കണ്ടത്. നാട്ടുകാര്‍ പിന്നീട് കുട്ടിയെ പൊലീസില്‍ ഏല്പിച്ചു.
https://www.facebook.com/Malayalivartha





















