Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ബ്രിട്ടനില്‍ ആഘോഷം... ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണചടങ്ങ് നാളെ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിന്റെ നേതൃത്വത്തില്‍ നടക്കും, ബ്രിട്ടന്റെ അകത്തും പുറത്തും നിന്നായി 2,200 അതിഥികള്‍ക്കാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം

05 MAY 2023 06:55 AM IST
മലയാളി വാര്‍ത്ത

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ( 74 ) കിരീടധാരണത്തിനൊരുങ്ങി ബ്രിട്ടണ്‍. നാളെ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിന്റെ നേതൃത്വത്തിലാണ് ചാള്‍സിന്റെയും പത്‌നി കാമിലയുടെയും കിരീടധാരണ ചടങ്ങുകള്‍ നടക്കുക. കഴിഞ്ഞ സെപ്തംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്നാണ് മൂത്തമകനായ ചാള്‍സ് രാജസിംഹാസനത്തിന്റെ ഉടമയായത്.


രാജ്ഞിയുടെ മരണത്തിന് പിന്നാലെ കിരീടാവകാശിയായ ചാള്‍സ് സ്വാഭാവികമായി രാജാവായി മാറിയിരുന്നു. സെപ്തംബര്‍ 10ന് ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ വച്ച് ചാള്‍സ് മൂന്നാമന്‍ ഔദ്യോഗികമായി അധികാരമേറ്റിരുന്നു.

രാജ്ഞിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലും ഒരുക്കങ്ങള്‍ക്ക് കൂടുതല്‍ സമയം വേണമെന്നതിനാലുമാണ് കിരീടധാരണ ചടങ്ങ് മേയില്‍ നടത്താന്‍ നിശ്ചയിച്ചത്.


ബ്രിട്ടന്റെ അകത്തും പുറത്തും നിന്നായി 2,200 അതിഥികള്‍ക്കാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം. രാജകുടുംബാംഗങ്ങള്‍ക്കും പ്രധാനമന്ത്രി ഋഷി സുനകടക്കമുള്ള ബ്രിട്ടീഷ് നേതാക്കള്‍ക്കും പുറമേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, പോളിഷ് പ്രസിഡന്റ് ആന്‍ഡ്രെ ഡ്യൂഡ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, സ്‌പെയിനിലെ ഫിലിപ് രാജാവ്, വിവിധ മത പുരോഹിതര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


യു.എസ് പ്രസിഡന്റ് ജോ ബൈഡന് പകരം പത്‌നി ജില്‍ ബൈഡന്‍ പങ്കെടുക്കും.ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പങ്കെടുക്കും. ബോളിവുഡ് നടി സോനം കപൂറാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ച ഏക ഇന്ത്യന്‍ സെലിബ്രിറ്റി. മുംബയില്‍ ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് വീടുകളില്‍ നിന്ന് ഉച്ചഭക്ഷണം കൃത്യമായി എത്തിച്ച് നല്‍കി ആഗോളശ്രദ്ധ നേടിയ ഡബ്ബാവാലകളുടെ രണ്ട് പ്രതിനിധികള്‍, പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്ട് സൗരവ് ഫഡ്‌കെ, ദ പ്രിന്‍സ് ട്രസ്റ്റ് ഗ്ലോബല്‍ അവാര്‍ഡ് ജേതാവ് ഗുല്‍ഫ്ഷ, മലയാളി ഡോ. ഐസക് മത്തായി എന്നിവര്‍ക്കും ഇന്ത്യയില്‍ നിന്ന് ചടങ്ങിലേക്ക് ക്ഷണമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (14 minutes ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (4 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (5 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (6 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (6 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (7 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (7 hours ago)

Malayali Vartha Recommends