Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഗാസയില്‍ സാധാരണ ജനങ്ങള്‍ നേരിടുന്ന ഭീകരമായ അവസ്ഥ....ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല... ലോകാരോഗ്യ സംഘടന രംഗത്ത്.... ഗാസയിലുടനീളം ആശുപത്രികളില്‍ അനസ്‌തേഷ്യയില്ലാതെ ഓപ്പറേഷന്‍ ചെയ്യേണ്ട സ്ഥിതി...അ​വ​യ​വ​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​ത​ട​ക്ക​മു​ള്ള ശ​സ്ത്ര​ക്രി​യ​ക​ൾ അ​ന​സ്തേ​ഷ്യ​യി​ല്ലാ​തെ ചെ​യ്യേ​ണ്ടി വരുന്നു...

08 NOVEMBER 2023 12:21 PM IST
മലയാളി വാര്‍ത്ത

ഗാസയില്‍ സാധാരണ ജനങ്ങള്‍ നേരിടുന്ന ഭീകരമായ അവസ്ഥയെ ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. അനസ്‌തേഷ്യ പോലും നല്‍കാതെയാണ് ഗാസയില്‍ ചില ഡോക്ടര്‍മാര്‍ അവയവങ്ങള്‍ നീക്കല്‍ അടക്കമുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നതെന്ന് ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടി. ഗാസയില്‍ വെള്ളം, ഭക്ഷണം, ഇന്ധനം തുടങ്ങിയ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായവയുടെ വിതരണം തടസ്സപ്പെടുന്നതിലും ലോകാരോഗ്യ സംഘടന കടുത്ത ആശങ്ക അറിയിച്ചു. ചുരുങ്ങിയത് 500 ട്രക്കുകളില്ലെങ്കിലും ദിവസവും ഗാസയ്ക്ക് സഹായം ആവശ്യമുണ്ടെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് ക്രിസ്ത്യന്‍ ലിന്‍ഡമീയര്‍ പറഞ്ഞു.അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമല്ല, ഗാസയിലുടനീളം ആശുപത്രികളില്‍ അനസ്‌തേഷ്യയില്ലാതെ ഓപ്പറേഷന്‍ ചെയ്യേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

മരണത്തിന്റെയും കഷ്ടപ്പാടുകളുടെയും ആഴമളക്കുക എന്നത് പ്രായസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അ​വ​യ​വ​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​ത​ട​ക്ക​മു​ള്ള ശ​സ്ത്ര​ക്രി​യ​ക​ൾ അ​ന​സ്തേ​ഷ്യ​യി​ല്ലാ​തെ ചെ​യ്യേ​ണ്ടി​വ​ന്ന ഡോ​ക്ട​ർ​മാ​രു​ണ്ടെ​ന്നും യു.​എ​ൻ ഏ​ജ​ൻ​സി പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ 16 പ്ര​വ​ർ​ത്ത​ക​ർ ഡ്യൂ​ട്ടി​ക്കി​ടെ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും ഏ​ജ​ൻ​സി കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തി​നി​ടെ, എ​ഴു​പ​തോ​ളം കു​ട്ടി​ക​ൾ ചി​കി​ത്സ​യി​ലു​ള്ള​തും ആ​യി​ര​ത്തോ​ളം​പേ​ർ അ​ഭ​യം തേ​ടി​യ​തു​മാ​യ അ​ൽ റ​ൻ​തീ​സി ആ​ശു​പ​ത്രി ഒ​ഴി​യാ​ൻ ഇ​സ്രാ​യേ​ൽ അ​ന്ത്യ​ശാ​സ​നം ന​ൽ​കി.ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ ചുരുങ്ങിയത് 16 ആരോഗ്യപ്രവര്‍ത്തകരെങ്കിലും ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണിത്. അല്‍-ശാതി അഭയാര്‍ഥി ക്യാമ്പില്‍ ചൊവ്വാഴ്ചയുണ്ടായ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഡോക്ടര്‍മാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പടെ കൊല്ലപ്പെട്ടിരുന്നു.''ഗാസയുടെ സമ്പൂര്‍ണ സുരക്ഷാനിയന്ത്രണം വീണ്ടെടുക്കുംവരെ യുദ്ധം തുടരും.

അനിശ്ചിതകാലത്തേക്ക് ഗാസയുടെ സുരക്ഷാ ഉത്തരവാദിത്വം ഇസ്രയേല്‍ ഏറ്റെടുക്കും. അതു ഞങ്ങളുടെ കൈയിലില്ലെങ്കില്‍ നമുക്ക് സങ്കല്പിക്കാന്‍ കഴിയുന്നതിലും വലിയരീതിയില്‍ ഹമാസ്ഭീകരതയുടെ പൊട്ടിത്തെറിയുണ്ടാകും'' -അദ്ദേഹം പറഞ്ഞു.അതേ സമയം ഹമാസ് ബന്ദികളാക്കിവെച്ചിരിക്കുന്ന 240-ഓളംപേരെ വിട്ടുകൊടുക്കാതെ ഗാസയില്‍ വെടിനിര്‍ത്തില്ലെന്ന് നെതന്യാഹു പറഞ്ഞു. എന്നാല്‍, ചില പ്രദേശങ്ങളിലായി ഒരുമണിക്കൂര്‍ ആക്രമണം നിര്‍ത്തിവെക്കാം. സാഹചര്യങ്ങള്‍ നോക്കി ജീവകാരുണ്യസഹായത്തിന് വഴിയൊരുക്കാമെന്നു കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഗാസയിലുള്ളവര്‍ക്ക് അവശ്യവസ്തുക്കളെത്തിക്കാന്‍ യുദ്ധത്തിന് ചെറുവിരാമം വേണമെന്ന് ഇസ്രയേലിന്റെ പ്രധാന സഖ്യകക്ഷിയായ യു.എസ്. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വെടിനിര്‍ത്തലാണ് യു.എന്നും മറ്റ് ഒട്ടേറെ രാജ്യങ്ങളും ആവശ്യപ്പെടുന്നത്.

 

സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട കക്ഷികളുടെ സമ്മതത്തോടെ ഏറ്റുമുട്ടല്‍ തത്കാലത്തേക്കു നിര്‍ത്തിവെക്കുക എന്നാണ് വെടിനിര്‍ത്തലിന് യു.എന്‍. നല്‍കുന്ന നിര്‍വചനം.രണ്ടുകൂട്ടരുമായി ചര്‍ച്ചചെയ്തുണ്ടാക്കുന്ന ഉടമ്പടിയാണിത്. എന്നാല്‍, സഹായങ്ങള്‍ എത്തിക്കാന്‍വേണ്ടിമാത്രം യുദ്ധഭൂമിയിലെ ചിലയിടങ്ങളില്‍ അല്പനേരത്തേക്ക് ഏറ്റുമുട്ടല്‍ നിര്‍ത്തുക എന്നതാണ് യു.എസ്. ഉദ്ദേശിക്കുന്നത്.ഗാസ സിറ്റിയില്‍ അവശ്യമരുന്നുകള്‍ വിതരണം ചെയ്യുന്നതിനിടെ റെഡ്‌ക്രോസ് സംഘത്തിന് നേരെയും ആക്രമണമുണ്ടായി. രണ്ട് ട്രക്കുകളാണ് അക്രമിക്കപ്പെട്ടത്. ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു.ഇതിനിടെ ഹമാസുമായുള്ള യുദ്ധം അവസാനിച്ചശേഷം ഗാസയുടെ പൂര്‍ണമായ സുരക്ഷ ഇസ്രയേല്‍ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച പറഞ്ഞു. വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. ഹമാസിനെ നശിപ്പിക്കാതെ യുദ്ധത്തില്‍നിന്ന് പിന്മാറില്ലെന്നും വ്യക്തമാക്കി. ഗാസയിലെ യുദ്ധം ഒരുമാസം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ യു.എസ്. വാര്‍ത്താ ചാനലായ എ.ബി.സി. ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു നയം വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (6 minutes ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (4 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (5 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (5 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (5 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (5 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (5 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (6 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (6 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (6 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (9 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (9 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (9 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (10 hours ago)

Malayali Vartha Recommends