Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായതോടെ അടിയന്തര ഉച്ചകോടി... ഇസ്രായേലിനെ ഒറ്റപ്പെടുത്തണമെന്നും അവരുമായി എല്ലാ ബന്ധങ്ങളും ഒഴിയണമെന്നും ആവശ്യങ്ങൾ...അവസാന നിമിഷം സംഭവിച്ചത്....

13 NOVEMBER 2023 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായതോടെ അടിയന്തര ഉച്ചകോടി നടത്താൻ അറബ് രാഷ്ട്രീയ നേതാക്കൾ സൗദിയിൽ നടത്തിയിരുന്നു.
യോഗത്തിൽ അറബ് ഇസ്ലാമിക രാജ്യങ്ങളുടെ സുപ്രധാന യോഗം ഇസ്രായേലിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് പിരിഞ്ഞത്.യോഗത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയിസി സൗദിയിൽ എത്തിയിട്ടുണ്ടായിരുന്നു. ആദ്യമായാണ് ഇബ്രാഹിം റെയിസി സൗദിയിൽ കാലുകുത്തുന്നത്. 22ഓളം അറബ് രാജ്യങ്ങളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കാൻ സൗദിയിൽ ഒത്തുകൂടിയത് .ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തണമെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പ്രതിരോധത്തിന്റെ പേരില്‍ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിലപാടെടുത്തു.

 

എന്നാല്‍ ഇസ്രായേലിനെ ഒറ്റപ്പെടുത്തണമെന്നും അവരുമായി എല്ലാ ബന്ധങ്ങളും ഒഴിയണമെന്നും ഇസ്രായേലിലേക്കുള്ള വിമാനങ്ങള്‍ക്ക് അറബ് രാജ്യങ്ങളുടെ വ്യോമപാത അനുവദിക്കരുതെന്നും ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇസ്രായേലിന് കൂടുതല്‍ കുരുക്കാകുന്ന ഈ ചര്‍ച്ച യോഗത്തില്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒമ്പത് രാജ്യങ്ങള്‍ എതിര്‍ത്തതോടെ ആ തീരുമാനം വന്നില്ല.ടൈംസ് ഓഫ് ഇസ്രായേല്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇസ്രായേല്‍ മാധ്യമമായ ചാനല്‍ 12ലെ അറബ് കാര്യ നിരീക്ഷകനായ എഹൂദ് യാരിയെ ഉദ്ധരിച്ചാണ് വാര്‍ത്ത.ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്ന നിര്‍ദേശം സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എതിര്‍ക്കുകയായിരുന്നുവെന്ന് വാര്‍ത്തയില്‍ പറയുന്നു.

സൗദി അറേബ്യയ്ക്കും യുഎഇക്കും പുറമെ, ജോര്‍ദാന്‍, ഈജിപ്ത്, ബഹ്‌റൈന്‍, സുഡാന്‍, മൊറോക്കോ, മൗറിത്താനിയ, ജിബൂത്തി എന്നീ രാജ്യങ്ങളും ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനെ എതിര്‍ത്തുവെന്നും വാര്‍ത്തയിലുണ്ട്. എന്നാല്‍ യോഗ ശേഷം ഇറക്കിയ പ്രസ്താവനയില്‍ ഇതുസംബന്ധിച്ച് യാതൊരു സൂചനയുമില്ല. അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു.ഇസ്രായേലുമായുള്ള എല്ലാ ബന്ധവും നിര്‍ത്തണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത് അള്‍ജീരിയ ആണെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഈ ഘട്ടത്തില്‍ ഇസ്രായേലുമായുള്ള ബന്ധം നിര്‍ത്തുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടുവത്രെ. ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ ആവശ്യപ്പെട്ടു.ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിച്ച് അവരെ ഒറ്റപ്പെടുത്തണമെന്ന നിര്‍ദേശം നേരത്തെ ഇറാന്‍ പരസ്യമായി മുന്നോട്ടുവച്ചിരുന്നു.

 

മാത്രമല്ല, ഇസ്രായേലിന് ആയുധം നല്‍കുന്ന അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ക്ക് എണ്ണ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിരുന്നു.പലസ്തീന്‍ വിഷയത്തില്‍ അറബ് ജനതക്കിടയില്‍ ഇറാന്‍ സ്വാധീനം ശക്തമാക്കുന്നുവെന്ന നിരീക്ഷണവുമുണ്ട്.ഒഐസി യോഗം നവംബര്‍ 11നും അറബ് ലീഗ് ഉച്ചകോടി 12നും നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഗാസയിലെ പ്രത്യേക സാഹചര്യത്തില്‍ സൗദി ഇടപെട്ട് രണ്ട് യോഗങ്ങളും ഒരുമിച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇറാന്‍ പ്രസിഡന്റ് 11 വര്‍ഷത്തിന് ശേഷം സൗദിയിലെത്തിയ യോഗം കൂടിയാണ് നടന്നത്. പലസ്തീനികളുടെ ഷാള്‍ ധരിച്ചാണ് പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി റിയാദിലെത്തിയത്.ഗാസയിൽ ആക്രമണം നിറുത്തണമെന്ന് അറബ് രാജ്യങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇസ്രയേൽ മുഖവിലയ്ക്കടുത്തിരുന്നില്ല. ഇതോടെ ഇസ്രയേലുമായുള്ള ഐക്യചർച്ചകൾ സൗദി നിറുത്തി വച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (2 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (3 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (3 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (3 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (3 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (3 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (4 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (4 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (4 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (7 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (7 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (7 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (8 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (8 hours ago)

Malayali Vartha Recommends