ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതില്‍ കൊണ്ടുവന്ന പ്രമേയം...അമേരിക്ക വീറ്റോ ചെയ്തു...നടപടിയെ ശക്തമായി അപലപിക്കുന്നതായി ഹമാസ് പ്രതികരിച്ചു...

ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതില്‍ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്ത നടപടിയെ അപലപിച്ച് ഹമാസ്. അല്‍ജീരിയയാണ് ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ പ്രമേയം സഭയില്‍ അവതരിപ്പിച്ചത്.ഗാസയില്‍ ഇസ്രഈൽ നടത്തി കൊണ്ടിരിക്കുന്ന വംശഹത്യ നിര്‍ത്തണമെന്ന ആവശ്യത്തെ തള്ളിക്കളഞ്ഞ അമേരിക്കൻ നടപടിയെ ശക്തമായി അപലപിക്കുന്നതായി ഹമാസ് പ്രതികരിച്ചു.പ്രമേയം യു.എസ് തുടർച്ചയായി പരാജയപ്പെടുത്തുന്നത് ഫലസ്തീന്‍ ജനതയെ കൊല്ലാനും കുടയിറക്കാനും ലക്ഷ്യമിട്ടുള്ള ഇസ്രഈലിന്റെ നാസി അജണ്ട നടപ്പാക്കുന്നതിനാണെന്ന് ഹമാസ് പറഞ്ഞു. ഗാസക്കെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കാത്തതിന്റെ ഉത്തരവാദിത്തം യു.എസ് പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും ഏറ്റെടുക്കണമെന്നും ഹമാസ് കൂട്ടിച്ചേര്‍ത്തു.‘അമേരിക്കയുടെ നിലപാടാണ് അധിനിവേശത്തിനുള്ള പച്ചക്കൊടിയായി തുടരുന്നത്.
നിരായുധരായ ഫലസ്തീന്‍ ജനതയെ ബോംബാക്രമണത്തിലൂടെയും പട്ടിണിക്കിട്ടും ഇസ്രഈല്‍ കൊന്നു കൊണ്ടിരിക്കുകയാണ്. അമേരിക്കക്കാണ് ഗസയിലെ കുട്ടികള്‍ക്കും നിരായുധരായ സാധാരണക്കാര്‍ക്കുമെതിരെ തുടരുന്ന ആക്രമണത്തിന്റെ നേരിട്ടുള്ള ഉത്തരവാദിത്തം. ഇസ്രഈലിനെ യുദ്ധത്തില്‍ പൂര്‍ണമായി പിന്തുണക്കുന്നതിനായി 10,000 ടണ്‍ ആയുധങ്ങളാണ് അമേരിക്ക വിതരണം ചെയ്തത്’, ഹമാസ് പറഞ്ഞു.ഒക്ടോബര്‍ ഏഴിന് ഇസ്രഈല്‍ ഗസയുടെ മണ്ണില്‍ വംശഹത്യ തുടങ്ങിയതിന് ശേഷം ഇത്മൂന്നാം തവണയാണ് അമേരിക്ക വെടിനിര്‍ത്തല്‍ പ്രമേയം വീറ്റോ ചെയ്യുന്നത്. യുദ്ധം ആരംഭിച്ചത് മുതല്‍ സമ്പൂര്‍ണ ഉപരോധമാണ് ഇസ്രഈല്‍ ഗസക്ക് മേല്‍ ചുമത്തിയത്.ഇത് ഗസയിലേക്കുള്ള ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യുതി എന്നിവ പൂര്‍ണമായും തടസപ്പെടുന്നതിന് കാരണമായി.
ഇതുവരെ 29,000ത്തിലധികം ആളുകളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. 70,000ത്തോളം പേര്‍ക്ക് ആക്രമത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് അഡോൾഡ് ഹിറ്റ്ലറുടെ നാസി ജർമനിക്ക് പശ്ചാത്യ ലോകത്ത് നിന്ന് കൂട്ടത്തോടെ ലഭിച്ച അതേ പ്രോത്സാഹനവും ഫണ്ടിങ്ങും പിന്തുണയുമാണ് ഇപ്പോൾ ആധുനിക ഇസ്രഈലിനും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോ.ഗസയിലെ വംശഹത്യയെ നാസികൾ നടത്തിയ ജൂതക്കൂട്ടക്കൊലയോട് താരതമ്യം ചെയ്ത ബ്രസീലിയൻ പ്രസിഡന്റ് ലുല ഡ സിൽവക്ക് പിന്തുണ അറിയിച്ചുകൊണ്ട് മഡുറോ തന്നെ നടത്തുന്ന ടി.വി പരിപാടി മഡുറോ പ്ലസിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
‘യു.എസിലെയും യൂറോപ്പിലെയും ലണ്ടനിലെയും ശക്തരായ കുടുംബങ്ങൾ 1933ൽ അധികാരത്തിലേക്കുള്ള ഹിറ്റ്ലറുടെ ആഗമനത്തെ ആഘോഷിക്കുകയും പിന്തുണക്കുകയും ചെയ്തിരുന്നു. അവർ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും എന്റെ ജൂത പൂർവികരെ കൊലപ്പെടുത്താൻ അനുമതി നൽകുകയും ചെയ്തു,’ മഡുറോ പറഞ്ഞു.തന്റെ മുത്തച്ഛന്മാർ ജൂതരായിരുന്നുവെന്നും പിന്നീട് കത്തോലിക്കയായി മതപരിവർത്തനം നടത്തിയതാണെന്നും 2010 കാലഘട്ടത്തിൽ മഡുറോ വെളിപ്പെടുത്തിയിരുന്നു.‘അന്ന് പാശ്ചാത്യ രാജ്യങ്ങൾ നിശബ്ദരായി നിന്നു. കാരണം സോവിയറ്റ് യൂണിയനെതിരെ സൈനിക നീക്കം നടത്താൻ അവർ ഹിറ്റ്ലരെ തയ്യാറെടുപ്പിക്കുകയായിരുന്നു,’ മഡുറോ പറഞ്ഞു.പശ്ചാത്യ ലോകം കൂട്ടത്തോടെ സൃഷ്ടിച്ചെടുത്ത രക്ഷസനാണ് ഹിറ്റ്ലറെന്നും മഡുറോ കുറ്റപ്പെടുത്തി.ആധുനിക ഇസ്രഈലും ഇത് തന്നെയാണ് ആവർത്തിക്കുന്നതെന്നും തങ്ങളുടെ വേരുകളോട് ഇപ്പോഴും കടപ്പെട്ടിരിക്കുന്ന ജൂതരുണ്ടെങ്കിൽ ഫലസ്തീനികൾക്കെതിരെ നടക്കുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha