അമേരിക്കയിലെ ഡാലസിലെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് വന്‍വരവേല്‍പ്പ്....തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തില്‍ സന്തുഷ്ടനാണെന്ന് രാഹുല്‍ ഗാന്ധി

അമേരിക്കയിലെ ഡാലസിലെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് വന്‍വരവേല്‍പ്പ്....തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തില്‍ സന്തുഷ്ടനാണെന്ന് രാഹുല്‍ ഗാന്ധി .
പ്രവാസി സമൂഹവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി അര്‍ഥവത്തായ ചര്‍ച്ചകളിലും സംഭാഷണങ്ങളിലും ഏര്‍പ്പെടാനായി താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി രാഹുല്‍.
ഡാലസിലെ ഇര്‍വിങ് ടൊയോട്ട മ്യൂസിക് ഫാക്ടറി പവലിയന്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രവാസി ഇന്ത്യക്കാരെ രാഹുല്‍ അഭിസംബോധന ചെയ്യും. അമേരിക്കന്‍ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.
സെപ്റ്റംബര്‍ ഒമ്പതിനും പത്തിനും വാഷിങ്ടണ്‍ ഡിസിയിലെ വിവിധ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ലോക്‌സഭ പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുല്‍ ഗാന്ധി നടത്തുന്ന ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.
"
https://www.facebook.com/Malayalivartha


























