Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ദാറ്റ് സണ്‍ ഓഫ് എ ബിച്ച്; നെതന്യാഹുവിനെ തെറിവിളിച്ച് ബൈഡന്‍

16 OCTOBER 2024 09:08 PM IST
മലയാളി വാര്‍ത്ത

ഇസ്രയേല്‍-ഇറാന്‍ പോര് കത്തിനില്‍ക്കെ മറ്റൊരു വിവാദം ആളിപ്പടരുന്നു. ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയെ തെറിപറഞ്ഞുവെന്ന് ആരോപണം. അമേരിക്കന്‍ പ്രസിഡന്റ് പദത്തിലെ 4 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ജോ ബൈഡന്‍. അതിനിടയിലാണ് യു എസ് പ്രസിഡന്റ് കാലയളവില്‍ ബൈഡന്, മറ്റ് ലോക നേതാക്കളോടുള്ള ബന്ധം എങ്ങനെയായിരുന്നുവെന്ന് വിരല്‍ ചൂണ്ടുന്ന 'വാര്‍' എന്ന പുസ്തകം വലിയ ചര്‍ച്ചയാകുന്നത്. ബെഞ്ചമിന്‍ നെതന്യാഹു മുതല്‍ വ്‌ളാഡിമിര്‍ പുടിന്‍ വരെയുള്ള ലോക നേതാക്കളുമായുള്ള ഇടപെടലുകളുടെയും തിരശ്ശീലയ്ക്ക് പിന്നില്‍ നടന്ന കാര്യങ്ങളുടെയും വെളിപ്പെടുത്തല്‍ എന്ന നിലയിലാണ് 'വാര്‍' പുറത്തുവന്നിരിക്കുന്നത്. അമേരിക്കയിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബോബ് വുഡ്!വാര്‍ഡിന്റെ പുതിയ പുസ്തകമായ 'വാറി'ല്‍, അമേരിക്കന്‍ പ്രസിഡന്റ് കാലയളവില്‍ ജോ ബൈഡന്‍ സഹായികളും മറ്റുള്ളവരുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലെ പരാമര്‍ശങ്ങളുടെ വെളിപ്പെടുത്തലാണുള്ളത്.

ഇസ്രയേല്‍ ?പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനെയും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍!ഡ് ട്രംപിനെയും കുറിച്ചുള്ള ബൈഡന്റെ നിരവധി പരാമര്‍ശങ്ങള്‍ അടങ്ങുന്നതാണ് പുസ്തകം. ഇസ്രയേല്‍ ?പ്രധാനമന്ത്രിയുമായുള്ള അവിശ്വാസവും അസ്വാരസ്യവും പരസ്യമാക്കുന്ന നിരവധി വെളിപ്പെടുത്തലുകളാണ് പുസ്തകത്തിലുള്ളത്. പുസ്തകത്തിന്റെ ഒരു ഭാഗത്ത് നെതന്യാഹുവിനെതിരെ ബൈഡന്‍ നടത്തിയ കടുത്ത ആരോപണങ്ങളെ കുറിച്ചാണ് വെളിപ്പെടുത്തിയിട്ടുള്ളത്. നെതന്യാഹുവിനെ 'സണ്‍ ഓഫ് എ ബിച്ച്' എന്നും പെരുംനുണയനെന്നും തന്റെ സഹായിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിനിടെ ബൈഡന്‍ വിശേഷിപ്പിച്ചിട്ടുണ്ടെന്നാണ് പുസ്തകം വെളിപ്പെടുത്തുന്നത്. ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടങ്ങിയപ്പോളാണ് ബൈഡന്‍, നെതന്യാഹുവിനെ ഇങ്ങനെ വിശേഷിപ്പിച്ചതെന്നും 'വാര്‍' പറയുന്നു. നെതന്യാഹുവിന് വേണ്ടി പ്രവര്‍ത്തിക്കുന്ന 19 ല്‍ 18 സഹായികളും പെരുംനുണയന്‍മാരാണെന്നും ബൈഡന്‍ പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തലുണ്ട്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനെ ബൈഡന് തീരെ ഇഷ്ടമായിരുന്നില്ലെന്നും പുസ്തകം വ്യക്തമാകുന്നുണ്ട്. പുടിനെ വൃത്തികെട്ട മനുഷ്യനെന്നും പിശാചെന്നും ബൈഡന്റെ അഭിപ്രായപ്പെട്ടിരുന്നുവെന്നാണ് 'വാര്‍' വിവരിക്കുന്നത്. യുക്രെയ്‌നില്‍ ആക്രമണം തുടങ്ങിയ റഷ്യന്‍ നടപടിക്ക് പിന്നാലെ ഉപദേഷ്ടാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പുടിനെതിരെ ബൈഡന്‍ രൂക്ഷമായ അധിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പുസ്തകത്തിലുണ്ട്. അതേസമയം ബൈഡനെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നിഷേധിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി എമിലി സിമണ്‍സാണ് 'വാറി'ലെ ആരോപണങ്ങള്‍ നിഷേധിച്ച് വാര്‍ത്താക്കുറിപ്പിറക്കിയത്. ബൈഡനും നെതന്യാഹുവും തമ്മില്‍ ദീര്‍ഘകാലത്തെ സൗഹൃദമുണ്ടെന്നും വളരെ വിശ്വസ്തവും ഗാഢവുമായ ബന്ധമാണ് ഇരുവരും തമ്മിലുള്ളതെന്നും വൈറ്റ് ഹൗസ് വിവരിച്ചിട്ടുണ്ട്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഇത്തവണത്തെ സ്ഥാനാര്‍ഥിയുമായി ഡോണള്‍ഡ് ട്രംപും പുടിനും തമ്മിലുള്ള രഹസ്യ ഇട?പാടുകളെ കുറിച്ചുള്ള വെളിപ്പെടുത്തലുകളോടെയാണ് 'വാര്‍' ആഗോളതലത്തില്‍ ആദ്യം ശ്രദ്ധനേടിയത്. കൊവിഡ് കാലത്ത് പുടിനു വേണ്ടി ട്രംപ് രഹസ്യമായി പരിശോധനാ ഉപകരണങ്ങള്‍ അയച്ചെന്ന് പുസ്തകത്തില്‍ വെളിപ്പെടുത്തലുണ്ടായിരുന്നു. ഇക്കാര്യം രഹസ്യമായിരിക്കണമെന്ന് ട്രംപിനോട് പുടിന്‍ നിര്‍ദേശിച്ചിരുന്നു എന്നും പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു. പ്രസിഡന്റ് കാലാവധി കഴിഞ്ഞ ശേഷവും ട്രംപ് ഇടയ്ക്കിടെ പുടിനുമായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു. ട്രംപിന്റെ സഹായിയെ ഉദ്ധരിച്ചുള്ള ബോബ് വുഡ്‌വാര്‍ഡിന്റെ 'വാറി'ലെ ആരോപണങ്ങള്‍ ട്രംപ് നിഷേധിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (5 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (5 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (5 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (6 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (7 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (7 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (8 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (8 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (8 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (11 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (11 hours ago)

Malayali Vartha Recommends