Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ചെങ്കടലില്‍ അഴിഞ്ഞാടാന്‍ ഹൂതികള്‍ക്ക് സഹായം ചെയ്ത് റഷ്യ

28 OCTOBER 2024 07:01 PM IST
മലയാളി വാര്‍ത്ത

ചെങ്കടല്‍ വഴി പോകുന്ന ചരക്കുകപ്പലുകളെ ആക്രമിക്കാനായി യെമനിലെ ഹൂത്തികള്‍ക്ക് റഷ്യ നിര്‍ദ്ദേശം നല്‍കുന്നു. പുടിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി അമേരിക്ക. കൈവിട്ട കളിക്ക് റഷ്യ നില്‍ക്കരുതെന്ന് ബൈഡന്റെ മുന്നറിയിപ്പ്. യെമനിലെ ഹൂത്തി വിമതര്‍ ചെങ്കടലില്‍ താളവം ഉറപ്പിക്കുന്നത് റഷ്യന്‍ പിന്തുണയിലെന്നാണ് വിലയിരുത്തല്‍. ചെങ്കടലിലേക്ക് എത്തുന്ന കപ്പലുകളുടെ വിവരങ്ങള്‍ ഇറാനിലൂടെ റഷ്യ ഹൂത്തികളിലേക്ക് എത്തിക്കുന്നു. ബ്രിട്ടന്റേയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടേയും കപ്പലുകള്‍ ഇങ്ങനെ ആക്രമണത്തിനും ഇരയാകുന്നു. റഷ്യയുടെ സാറ്റലൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ ഹൂത്തികള്‍ക്ക് കിട്ടുന്നുവെന്നാണ് ആരോപണം. ഈ മാസം നടന്ന പല ആക്രമണങ്ങളിലും റഷ്യയും ഇറാനും ഹൂത്തികളെ സഹായിച്ചുവെന്നാണ് വിലയിരുത്തല്‍.

ഇറാന്‍ സൈനിക വിഭാഗത്തിന് റഷ്യ വിവരങ്ങള്‍ കൈമാറും. ഇത് ഇറാനിലൂടെ ഹൂത്തികളിലേക്ക് എത്തുമെന്നാണ് യൂറോപ്യന്‍ ഡിഫന്‍സ് വിലയിരുത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കാന്‍ വേണ്ടിയാണ് ഹൂത്തികളെ റഷ്യ ഉപയോഗിക്കുന്നതെന്നാണ് വിലയിരുത്തല്‍. ചെങ്കടല്‍ വഴയുള്ള വ്യാപാരം കുറയുന്നത് ഈ രാജ്യങ്ങളെ വലിയ പ്രതിസന്ധിയിലാക്കും. മാസങ്ങള്‍ക്കിടയില്‍ നൂറിലേറെ കപ്പലുകളെയാണ് ഹൂത്തികള്‍ ലക്ഷ്യമിട്ടത്. ഡ്രോണ്‍ ആക്രമണത്തിലൂടേയും മറ്റും ചെങ്കടലില്‍ കപ്പലുകള്‍ക്ക് സുരക്ഷിത പാതയില്ലെന്ന് ഹൂത്തികള്‍ തെളിയിക്കുകയും ചെയ്തു. ഹമാസിനെ ലക്ഷ്യമിട്ട് ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടങ്ങിയ ശേഷമാണ് ചെങ്കടലിലെ ആക്രമണം കൂടിയത്. യുക്രയിനിലെ യുദ്ധത്തിലും റഷ്യയ്ക്ക് ഇറാന്റെ പിന്തുണ കിട്ടുന്നുവെന്ന് അമേരിക്ക അടക്കം വിലയിരുത്തുന്നുണ്ട്.

ഹൂത്തികളെ സഹായിക്കാന്‍ റഷ്യ, രഹസ്യാന്വേഷണ സൈനിക ഉദ്യോഗസ്ഥരെ യെമനില്‍ നിയോഗിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റഷ്യയുടെ ജി.ആര്‍.യു മിലിട്ടറി ഇന്റലിജന്‍സ് അംഗങ്ങള്‍ യെമനില്‍ ഉപദേശക റോളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെങ്കടലിലെ വാണിജ്യകപ്പലുകള്‍ ആക്രമിക്കുന്നതില്‍ റഷ്യയുടെ പങ്ക് വ്യക്തമല്ല. എന്നാല്‍ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചരക്കുകപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് സഹായമേകാന്‍ കുറേ മാസങ്ങളായി റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം യെമനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.

അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ഹൂത്തികള്‍ക്കുള്ള പിന്തുണ വര്‍ധിപ്പിക്കാനുള്ള ശ്രമം റഷ്യ വിപുലപ്പെടുത്തുന്നുണ്ടെന്നാണ് അമേരിക്ക കരുതുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഹൂത്തികള്‍ക്ക് അത്യാധുനിക ക്രൂയിസ് മിസൈലുകള്‍ നല്‍കാന്‍ റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്‍ തീരുമാനിച്ചിരുന്നെങ്കിലും സൗദി അറേബ്യന്‍ കീരീട അവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പിന്മാറുകയായിരുന്നു.. ഇനിയും പുടിന്‍ ഹൂത്തികള്‍ക്ക് ആയുധം നല്‍കാന്‍ സാധ്യതയുണ്ട്. യുക്രൈനെ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാനുള്ള യു.എസിന്റെ തീരുമാനത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനുള്ള റഷ്യയുടെ ഒരു തന്ത്രമായും ഹൂത്തികളുമായുള്ള ബന്ധം കാണക്കാക്കപ്പെടുന്നുണ്ട്. ജൂലൈയില്‍ റഷ്യയുടെ വിദേശകാര്യമന്ത്രിയായ മിഖായേല്‍ ബൊഗ്ദാനോവ് ഹൂത്തി വക്താവ് മുഹമ്മദ് അബ്ദുല്‍ സലാമുമായി മോസ്‌കോയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (7 minutes ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (9 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (9 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (9 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (9 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (9 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (9 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (10 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (10 hours ago)

Malayali Vartha Recommends