Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇറാഖ് ഇരന്ന് വാങ്ങുന്നു..! ഇത് അവസാന താക്കീത്..! ഇസ്രായേലിന്റെ മരണതാണ്ഡവം..!ഇറാന്റെ അവസാന അസ്ത്രവും കരിച്ചു..!

30 OCTOBER 2024 10:36 AM IST
മലയാളി വാര്‍ത്ത

ഇറാനിൽ വ്യോമാക്രമണം നടത്താൻ ഇസ്രായേൽ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായി ആരോപിച്ച് ഇറാഖ്. ഇറാനിൽ വ്യോമാക്രമണം നടത്താൻ ഇസ്രായേൽ തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിന് പരാതി നൽകിയെന്ന് ഇറാഖ് അറിയിച്ചു. ഒക്‌ടോബർ 26-ന് ഇറാനിൽ ആക്രമണം നടത്താൻ ഇറാഖിന്റെ വ്യോമാതിർത്തി ലംഘിച്ചതിനെ അപലപിക്കുന്നതായി ഇറാഖ് സർക്കാർ വക്താവ് ബാസിം അലവാദി പറഞ്ഞു.

ഈ മാസം ആദ്യം ഇറാൻ നടത്തിയ വൻ മിസൈൽ ആക്രമണത്തിന് പ്രതികാരമായി ഇസ്രായേൽ ഒക്ടോബ‍ർ 26-ന് പുലർച്ചെ ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പെടെ സ്ഫോടനങ്ങളുണ്ടായി. വ്യോമാക്രമണത്തിൽ നാല് ഇറാൻ സൈനിക‍ർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 100-ലധികം ഇസ്രായേൽ വിമാനങ്ങളാണ് ഇറാനെതിരെ വ്യോമാക്രമണം നടത്തിയത്. പ്രധാനമായും ഇറാനിലെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

 

 

ഒക്ടോബ‍ർ 1ന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ഇറാനിലെ എണ്ണപ്പാടങ്ങളും ആണവ കേന്ദ്രങ്ങളും ആക്രമിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലുമായി ചർച്ച നടത്തുകയും ഇറാന്റെ എണ്ണപ്പാടങ്ങളെയും ആണവ കേന്ദ്രങ്ങളെയും ആക്രമിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇസ്രായേലിന്റെ വ്യോമാക്രമണം ഇറാന്റെ സൈനിക കേന്ദ്രങ്ങളെയും മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളെയും മാത്രം ലക്ഷ്യമാക്കിയത്.

അതേസമയം, ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചായിരിക്കും തിരിച്ചടിയെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ഇസ്മയിൽ ബഗായി വ്യക്തമാക്കിയത്. ഇതിന് സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും ഫലപ്രദമായ രീതിയിൽ കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും ഇസ്രായേലിനെതിരെ തിരിച്ചടിയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇസ്രായേലിനെതിരായ ഏത് ആക്രമണത്തെയും പ്രതിരോധിക്കുമെന്നാണ് അമേരിക്കയുടെ നിലപാട്.


മുന്‍ സോവിയറ്റ് യൂണിയന്‍ നല്‍കിയ എസ്-300 എന്ന വ്യോമപ്രതിരോധസംവിധാനത്തില്‍ മൂന്നെണ്ണം ഇസ്രയേല്‍ തകര്‍ത്തു. ആകെ നാല് എസ്-300 മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇറാന് ഉണ്ടായിരുന്നത്. ആധുനികമായ ഭൂതല-വ്യോമ മിസൈല്‍ സംവിധാനമാണ് എസ്-300. എഫ്-35 എന്ന അമേരിക്കന്‍ യുദ്ധവിമാനവും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ സത്വര ബോംബാക്രമണത്തെ ചെറുക്കാന്‍ എസ് 300ന് ആയില്ല എന്ന സോവിയറ്റ് യൂണിയന്റെ വ്യോമപ്രതിരോധസംവിധാനത്തിന്റെ പോരായ്മയാണ് ചൂണ്ടിക്കാണിക്കുന്നത്.

 

 

ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഈ സംവിധാനം തകര്‍ന്നതോടെ ഇറാന്‍ അടിമുടി ഭയക്കുകയാണ്. . കാരണം ഇസ്രയേലിന് തകര്‍ക്കാന്‍ പറ്റുന്ന പ്രതിരോധമേ തങ്ങളുടെ കൈവശമുള്ളൂ എന്ന തിരിച്ചറിവ് ഇറാന് ഉണ്ടായിരിക്കുകയാണ്.

പുതിയതായി ഇറാന് ചിന്തിക്കാന്‍ സാധിക്കുക എസ്-400 എന്ന റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനമാണ്. ഉക്രൈനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഷ്യയ്‌ക്ക് പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം ഇറാന് നല്‍കുക സാധ്യമല്ല.

പ്രതിരോധത്തില്‍ മൂന്നിരട്ടി തുക അനുവദിച്ച് ഇറാന്‍
ഇസ്രയേലുമായുള്ള യുദ്ധസാഹചര്യം മൂര്‍ച്ഛിച്ച് നില്‍ക്കുന്ന അവസരത്തില്‍, പ്രതിരോധത്തിനുള്ള തുക മൂന്നിരട്ടിയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. 200 ശതമാനത്തോളം കൂടുതല്‍ തുക ആധുനികമായ ആയുധങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കും. ഇറാന്‍ വക്താവ് ഫത്തേമെ മൊഹാജെറാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ ഇറാൻ പദ്ധതി ഇട്ടാൽ ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി. അത് ഇറാന് താങ്ങാനാകുന്നതിലും അപ്പുറമായിരിക്കുമെന്നും ഹെർസി ഹലേവി കൂട്ടിച്ചേർത്തു. രാജ്യത്തെ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

” ഇറാൻ ഇസ്രായേലിന് നേരെ ഇനിയും ഒരു മിസൈൽ ആക്രമണം നടത്തിയാൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. ഇറാനിലേക്ക് ഞങ്ങൾ എപ്രകാരം എത്തിച്ചേർന്നുവെന്നത് നിങ്ങൾ ഒരിക്കൽ കൂടി മനസിലാക്കും. ശക്തമായി തന്നെ തിരിച്ചടി ഉണ്ടായിരിക്കും. ഇതൊരിക്കലും അവസാനമല്ലെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. ഇപ്പോഴും ഏകദേശം പകുതിയിലായി നിൽക്കുകയാണെന്നും” ഹെർസി ഹലേവി വ്യക്തമാക്കി.

ഈ മാസം ആദ്യം ഇറാൻ നടത്തിയ ബാലിസ്റ്റിക് ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇസ്രായേൽ ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു. ടെഹ്‌റാനിലും രാജ്യത്തിന്റെ മറ്റ് ഇടങ്ങളിലുമായി സൈനിക കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയതെന്ന കാര്യം ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. ആ്ക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും അധികൃതർ പറയുന്നു.

ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിലിലും ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. പിന്നാലെ ഇസ്രായേൽ ഇതിനും തിരിച്ചടി നൽകിയിരുന്നു. അതേസമയം അണുബോംബുകളുടെ ശേഖരം വലുതാക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും, മിസൈലുകൾ ഉൾപ്പെടെ ഇതിനായി സജ്ജമാക്കിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതായും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആരോപിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends