വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി സൂസി വൈല്‍സിനെ തിരഞ്ഞെടുത്ത് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി സൂസി വൈല്‍സിനെ തിരഞ്ഞെടുത്ത് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കാംപെയിന്‍ മാനേജരായിരുന്ന സൂസി വൈല്‍സിനെയാണ് പ്രസ്തുത സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.
ഇന്നലെയായിരുന്നു പ്രഖ്യാപനം. യുഎസിന്റെ ചരിത്രത്തില്‍ ഈ സ്ഥാനത്തേക്കെത്തുന്ന ആദ്യവനിതയാണ് അറുപത്തേഴുകാരിയായ സൂസി.
മഹത്തായ രാഷ്ട്രീയ വിജയങ്ങള്‍ നേടാന്‍ സൂസി വൈല്‍സ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 2016-ലേയും 2020-ലേയും വിജയകരമായ പ്രചാരണങ്ങളില്‍ അവര്‍ നിര്‍ണായക പങ്കുവഹിച്ചു- പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയത്തിനു ശേഷം ട്രംപ് പറഞ്ഞു.കരുത്തുറ്റ, മിടുക്കിയായ സാര്‍വത്രികമായി അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് സൂസി എന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തേക്കെത്തുന്ന ആദ്യവനിത എന്ന സ്ഥാനം സൂസി അര്‍ഹിക്കുന്നതാണെന്നും വ്യക്തമാക്കി ട്രംപ് .
https://www.facebook.com/Malayalivartha

























