റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.. .

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. യു.എസിന് യുറോപ്പില്‍ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓര്‍മിപ്പിച്ചു.
യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലോദമിര്‍ സെലന്‍സ്‌കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ചത്.
അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രംപ് മൊത്തം 312 ഇലക്ടറല്‍ വോട്ടുകള്‍ സ്വന്തമാക്കി. 226 വോട്ടുകള്‍ നേടാന്‍ മാത്രമാണ് കമലക്ക് കഴിഞ്ഞത്.
"
https://www.facebook.com/Malayalivartha

























