Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇന്ത്യ ഉള്‍പ്പെടെയുള്ള തങ്ങളുടെ സൗഹൃദ രാജ്യങ്ങള്‍ക്ക്... റഷ്യ വമ്പന്‍ ഡിസ്‌കൗണ്ടില്‍ ക്രൂഡോയില്‍ വില്‍ക്കാന്‍ തീരുമാനിച്ചു...റഷ്യയ്ക്കും ഇന്ത്യയ്ക്കും ഒരുപോലെ ഗുണകരമാകുകയാണ്...

11 NOVEMBER 2024 04:29 PM IST
മലയാളി വാര്‍ത്ത

മോദി സർക്കാരിന്റെ വരവോടു കൂടി തന്നെ പല രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ വർധിക്കുകയാണ് ചെയ്തിരിക്കുന്നത് . അതിൽ ഏറ്റവും എടുത്തു പറയേണ്ടത് റഷ്യയുമായുള്ള മോദിയുടെ ബന്ധമാണ് . ഇന്ത്യയുടെ ഏറ്റവും നല്ല സുഹൃത്താണ് റഷ്യ. ‘റഷ്യ എന്ന് കേള്‍ക്കുമ്പോള്‍, ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ ആദ്യം വരുന്ന വാക്ക് ഇന്ത്യയുടെ ഏത് സാഹചര്യത്തിലും ഒപ്പം നില്‍ക്കുന്ന ഒരു നല്ല സുഹൃത്ത്’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനെയും റഷ്യയെയും വിശേഷിപ്പിച്ചത്.

 

യുക്രെയ്ന് എതിരായ സൈനിക നടപടിയെ തുടര്‍ന്ന് റഷ്യയ്ക്ക് എതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നായിരുന്നു ഇന്ത്യ ഉള്‍പ്പെടെയുള്ള തങ്ങളുടെ സൗഹൃദ രാജ്യങ്ങള്‍ക്ക് റഷ്യ വമ്പന്‍ ഡിസ്‌കൗണ്ടില്‍ ക്രൂഡോയില്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ഇത് റഷ്യയ്ക്കും ഇന്ത്യയ്ക്കും ഒരുപോലെ ഗുണകരമാകുകയാണ് ഉണ്ടായത്. വര്‍ഷങ്ങളായി ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്ന അറേബ്യന്‍ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ ചെലവിലാണ് റഷ്യ ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ നല്‍കിയത്.റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യയ്ക്ക് ആഗോള എണ്ണ പ്രതിസന്ധിയെ മറികടക്കാന്‍ കഴിഞ്ഞെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറയുന്നു.

റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയിരുന്നെങ്കില്‍, ലോകത്ത് ക്രൂഡ് ഓയില്‍ വില അനുദിനം വര്‍ദ്ധിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയുടെ ഊര്‍ജ്ജ നയം പ്രായോഗികമാണെന്നും, എണ്ണവിലയില്‍ റഷ്യ വാഗ്ദാനം ചെയ്യുന്ന നിരക്കുകള്‍ ജനങ്ങള്‍ക്ക് താങ്ങാനാവുന്നതാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ചൂണ്ടിക്കാട്ടി. റഷ്യന്‍ എണ്ണ ഒരിക്കലും ഉപരോധത്തിന് വിധേയമായിരുന്നില്ല. റഷ്യ-യുക്രെയ്ന്‍ യുദ്ധ ആശങ്കകള്‍ക്കിടെ യൂറോപ്യന്‍ രാജ്യങ്ങളും മറ്റ് ഏഷ്യന്‍ രാജ്യങ്ങളും ഗണ്യമായ അളവില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ.

 

ഏത് എണ്ണദാതാക്കളായാലും അവര്‍ മിതമായ നിരക്ക് വാഗ്ദാനം ചെയ്താല്‍ അത് ഇന്ത്യ വാങ്ങുമെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. അത് തന്നെയാണ് ഇത്രയും കാലമായിട്ട് ചെയ്തു കൊണ്ട് ഇരിക്കുന്നത്. ഏതായാലും യുദ്ധത്തിന്റെ പ്രത്യഘാതം ആഗോള വിപണിയിൽ അടക്കം വലിയ മാറ്റങ്ങൾ ഉണ്ടാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (5 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (13 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (41 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (56 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (6 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (6 hours ago)

Malayali Vartha Recommends