Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുഞ്ഞിന് ഹിറ്റ്‌ലറിന്റെ ആത്മാവ് ബാധിച്ചിട്ടുണ്ടെന്നു തോന്നിയതിനാല്‍ 3 വയസ്സുകാരനെ അമ്മ കൊലപ്പെടുത്തി

13 JANUARY 2017 12:09 PM IST
മലയാളി വാര്‍ത്ത

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ താമസിക്കുന്ന 27-കാരിയെ പോലീസ് അറസ്റ്റു ചെയ്തു. തന്റെ മൂന്നു വയസ്സുകാരനായ മകനെ കുത്തിക്കൊലപ്പെടുത്തിയതിനാണ് അവരെ അറസ്റ്റു ചെയ്തത്. ഈജിപ്ത് മൊണീക് റോബിന്‍സണ്‍ എന്ന യുവതിയുടെ ബോയ്ഫ്രണ്ടാണ് കൊലപാതകം പോലീസില്‍ അറിയിച്ചത്. മൊണീക്കിന് ജാമ്യം അനുവദിച്ചിട്ടില്ല.

മൊണീക്കിന്റെ ബോയ്ഫ്രണ്ട് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അടുത്തുള്ള അഗ്നിശമനസേനാ ഓഫീസിലെത്തി വിവരം പറഞ്ഞത്. തന്റെ കുഞ്ഞു മകനെ തന്റെ ഗേള്‍ഫ്രണ്ട് കൊലപ്പെടുത്തി എന്ന് അയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം സംഭവസ്ഥലത്ത് പാഞ്ഞെത്തി.

അവരുടെ വീടിനടുത്തുള്ള ചതുപ്പു നിലത്തില്‍ ഒരു സ്യൂട്ട്‌കേസ് പോലീസ് കണ്ടെത്തി. അതിനുള്ളിലായിരുന്നു കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്. കുത്തേറ്റതിനെ തുടര്‍ന്നാണ് കുഞ്ഞ് മരണപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

ഇപ്പോള്‍ വിചാരണ കാത്ത് ജയിലില്‍ കഴിയുന്ന മൊണിക് തന്റെ സഹതടവുകാരിയായ ടിഫനി പവലിനോട് പറഞ്ഞത്, തന്റെ കുഞ്ഞിന് അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ആത്മാവു ബാധിച്ചിട്ടുണ്ടായിരുന്നതിനാലാണ് കുഞ്ഞിനെ താന്‍ കൊന്നത് എന്നാണ്. ഏരിസ് ജൂവാന്‍ അസെവെഡൊ എന്ന ആ മൂന്നു വയസ്സുകാരനെ കൊന്നത് മൊണീക് തന്നെയാണെന്ന് തെളിയുകയാണെങ്കില്‍ അവര്‍ക്ക് മരണശിക്ഷ ലഭിക്കാനാണു സാധ്യത എന്നു പറയപ്പെടുന്നു.

കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ തനിക്ക് സന്തോഷമേ ഉള്ളൂ എന്നും ആ 'പിശാചിന്‍ കുഞ്ഞില്‍' നിന്നും താന്‍ ലോകത്തെ രക്ഷിക്കയായിരുന്നുവെന്നുമാണ് അവളുടെ നിലപാട്. ഇതെല്ലാം അറിഞ്ഞതിനുശേഷം അവളുടെ സഹതടവുകാരിയായ ടിഫനിക്ക് അവളോടൊപ്പം ഒരേ തടവുമുറിയില്‍ കഴിയാന്‍ താത്പര്യമില്ലെന്നും മറ്റൊരു മുറിയിലേയ്ക്ക് തന്നെ മാറ്റണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മൊണീക്കിന്റെ ബോയ്ഫ്രണ്ട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥന്‍ തന്റെ പട്രോള്‍ കാറില്‍ നിന്നും പുറത്തിറങ്ങിയ ഉടനെ മൊണീക് സമീപത്തെത്തി, വിലങ്ങു വച്ചോളൂ. ഞാന്‍ എന്റെ കുട്ടിയെ കൊന്നു സ്യൂട്ട്‌കേസിലാക്കിയിട്ടുണ്ട് എന്ന് അറിയിച്ചുവത്രേ. ഫെബ്രുവരിയിലാണ് അവളുടെ വിചാരണ ആരംഭിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (7 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (39 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (47 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends