പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസിൽ ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി. ജഡ്ജിയുടെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് കേസ് മറ്റൊരു ദിവസത്തേക്ക് വിധി പറയാൻ മാറ്റിയിരിക്കുന്നത്. പോത്തുണ്ടി സജിത കൊലക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.
പാലക്കാട് അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമരയെ കുറ്റക്കാരനെന്ന് വിധിച്ചത്. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. വിധികേൾക്കാൻ സജിതയുടെ മക്കൾ കോടതിയിൽ എത്തിയിരുന്നു.
ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്‌മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്.
ഭാര്യ പിണങ്ങിപ്പോകാനായി കാരണക്കാരിയാണ് സജിത എന്നാരോപിച്ചാണ് ചെന്താമര സജിതയെ വീട്ടിൽക്കയറി ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പുറത്തിറങ്ങിയാൽ സമാധാനത്തോടെ ജീവിക്കാൻ തങ്ങളെ അനുവദിക്കില്ലെന്നും സജിതയുടെ മക്കൾ ആവശ്യപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha



























