Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്നരവര്‍ഷത്തോളമായി സഹോദരിയുടെ അഴുകിയ മൃതദേഹത്തിന് കാവലായി കോടീശ്വരിയായ വയോധിക

15 JANUARY 2017 01:53 PM IST
മലയാളി വാര്‍ത്ത

സഹോദരിയുടെ അഴുകിയ മൃതദേഹവുമായി ആറുകോടിയില്‍പരം രൂപയുടെ വിലയുള്ള പുരാതനവീട്ടില്‍ ഒന്നരവര്‍ഷത്തോളമായി പുറംലോകമറിയാതെ കാവലായി ഒരു വയോധിക. ധനാഢ്യര്‍ താമസിക്കുന്ന മാസച്ചുസെറ്റ്‌സിലാണ് ആരെയും അമ്പരപ്പിക്കുന്ന ഈ സംഭവം. വിദ്യാസമ്പന്നയായ ലിന്‍ഡ വാള്‍ഡ്മാനെന്ന എഴുപത്തിനാലുകാരിയാണു അറുപത്തിയേഴുകാരിയായ ഹോപ് വീറ്റന്റെ മൃതദേഹവുമായി ഇത്രയും കാലം വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചത്.

ജോണ്‍ എഫ്. കെന്നഡി ജനിച്ച ഈ ടൗണില്‍ 58,000 പേരാണു ജീവിക്കുന്നത്. ഭൂരിപക്ഷവും ഒറ്റയ്ക്കു കഴിയുന്നവരാണ്; ഇതില്‍ അവിവാഹിതരും ഉള്‍പ്പെടും. പുറത്തേക്ക് അധികമാരും തന്നെ ഇറങ്ങാറില്ല. അയല്‍വാസികളുമായി സമ്പര്‍ക്കമുളളവരും വളരെ വിരളമാണ്. ഈ സഹോദരിമാരും ഇങ്ങനെ തന്നെയായിരുന്നു. അധികമാരുമായി വലിയ ബന്ധമൊന്നുമില്ലായിരുന്നു. എങ്കിലും ഈ വീട്ടിലേക്കു പലരും കണ്ണെറിയാറുണ്ടായിരുന്നു. ദീര്‍ഘകാലമായി വീട് നിശബ്ദമായതു ശ്രദ്ധിക്കപ്പെട്ടു. പോരാത്തതിനു ആളനക്കമില്ല.
അനുജത്തിയെക്കുറിച്ചു സുഹൃത്തും അയല്‍വാസിയുമായ ഹാരിറ്റ് അലന്‍ ചോദിച്ചെങ്കിലും ലിന്‍ഡ വായ് തുറന്നില്ല. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു പോലീസ് മൂന്നുവട്ടം വീട്ടിലെത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. അവരുമായി ജേഷ്ഠത്തി സഹകരിച്ചുമില്ല.


കഴിഞ്ഞ ഡിസംബര്‍ പതിനാലിനാണ് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുണ്ടായത്. വീട്ടില്‍ ചൂടു കിട്ടാനുള്ള പൈപ്പിന്റെ തകരാര്‍ പരിശോധിക്കാനെത്തിയ ബന്ധുവാണ് അടുക്കളയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. പിന്നീട് ജേഷ്ഠത്തിയെ ബന്ധുവീട്ടിലേക്കു മാറ്റുകയായിരുന്നു.


2015 ലെ വേനല്‍ക്കാലത്തു ഹോപ് മരിച്ചിരിക്കാമെന്നാണു പോലീസിന്റെ നിഗമനം. എന്നാല്‍, ഇതിന്റെ കാരണമെന്തെന്നു വ്യക്തമല്ല. തന്റെ സഹോദരി രോഗിയായിരുന്നെന്നും ഇടയ്ക്കു വീഴുമായിരുന്നെന്നും ലിന്‍ഡ പോലീസിനോടു പറഞ്ഞു. പിന്നീടു സ്വയം എഴുന്നേല്‍ക്കാനായില്ല. സഹോദരി സുഖപ്പെടും വരെ താന്‍ വെള്ളവും ചില ചോക്ലേറ്റും കൊടുത്തിരുന്നു. എന്നാല്‍, ഇക്കുറി ആരോഗ്യം വീണ്ടെടുക്കാനായില്ല. എന്തു ചെയ്യണമെന്നു തനിക്കറിയാനും വയ്യായിരുന്നു എന്നും ഇവര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (3 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (6 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (20 minutes ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (34 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

Malayali Vartha Recommends